HOME
DETAILS

പാരീസില്‍ കൊടിയിറങ്ങി; ഇനി ലോസ് ആഞ്ജലസ് ഒളിമ്പിക്‌സില്‍

  
Web Desk
August 12, 2024 | 2:48 AM

olympics-flag-down-in-paris-next-in-los-angeles

പാരിസ് ഒളിമ്പിക്‌സിന് പരിസമാപ്തി. സ്റ്റാഡ് ദ് ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികള്‍ക്കൊടുവിലാണ് 2024 ഒളിംപിക്‌സിന് പര്യവസാനമായത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കിയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീം ഗോളി പി.ആര്‍ ശ്രീജേഷും ഇരട്ട വെങ്കലം നേടിയ ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യന്‍ പതാക വഹിച്ചു. 

അടുത്ത ഒളിംപിക്‌സിനു വേദിയാകുന്ന ലൊസാഞ്ചലസ് നഗരത്തിന്റെ മേയര്‍ കരന്‍ ബാസ്, പാരിസ് മേയര്‍ ആനി ഹിഡാല്‍ഗോയില്‍ നിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. 2028 ലാണ് അടുത്ത ഒളിംപിക്‌സിന് യുഎസ് വേദിയാവുക. യുഎസിന്റെ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ഒളിംപിക്‌സ് സമാപനച്ചടങ്ങുകള്‍ അവസാനിച്ചത്.

closing-7.avif

പിറകോട്ടോടി ഇന്ത്യ; നേടിയത് ആറു മെഡലുകള്‍ മാത്രം
പാരിസ് ഒളിംപിക്‌സില്‍ പിറകിലേക്കോടി ഇന്ത്യ. വിവിധ ഇനങ്ങളിലായി 117 താരങ്ങള്‍ ഇന്ത്യക്കായി മത്സരിക്കാന്‍ പാരിസിലെത്തിയെങ്കിലും ആറു മെഡലുകള്‍ മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ടോക്യോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമുള്‍പ്പെടെ ഏഴു മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാല്‍ പാരിസില്‍ ഇന്ത്യ പാടെ പരാജയമാണ്. നീരജ് ചോപ്ര, മനു ഭാകര്‍, സ്വപ്നില്‍ കുസാലെ, അമന്‍ ഷെഹ്‌റാവത്ത്, 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സഡ് ടീം (മനു ഭാകര്‍, സരബ്‌ജ്യോത് സിങ്), ഇന്ത്യന്‍ ഹോക്കി ടീം എന്നിവരാണ് പാരിസില്‍നിന്ന് മെഡല്‍ നേടിയത്. ഒരു വെള്ളിയും അഞ്ചു വെങ്കലവും. ടോക്കിയോ ഒളിംപിക്‌സിലെ ഏഴു മെഡലുകളെന്ന നേട്ടം മറികടക്കാന്‍ ഇന്ത്യയ്ക്കു സാധിച്ചില്ല. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ മൂന്നു മെഡലുകള്‍. നാല് ഇനങ്ങളില്‍ മാത്രമാണ് ഇന്ത്യയ്ക്കു മെഡല്‍ നേടാനായത് (ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ജാവലിന്‍ ത്രോ). 29 അംഗ അത്‌ലറ്റിക്‌സ് സംഘത്തില്‍ ഫൈനലിലേക്കു യോഗ്യത നേടിയത് രണ്ട് ഇനങ്ങളില്‍ മാത്രമാണ്.

olympics-closing.avif

വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ ഇന്ത്യയ്ക്ക് അനുകൂലമാകുകയാണെങ്കില്‍ ഒരു മെഡല്‍ കൂടെ ലഭിക്കും. അല്ലെങ്കില്‍ ആറു മെഡലില്‍ ഒതുങ്ങേണ്ടിവരും. വനിതാ ഫ്രീസ്‌റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായി. ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്‍ താരം അയ്‌പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്. കിര്‍ഗിസ് താരം സെമിയില്‍ തോറ്റതോടെ റെപ്പഷാജ് റൗണ്ടില്‍ മത്സരിക്കാമെന്ന റിതികയുടെ പ്രതീക്ഷയും അവസാനിച്ചു. ഗോള്‍ഫില്‍ അദിതി അശോകിനും ദീക്ഷ ദാഗറിനും അവസാന റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ യഥാക്രമം 29, 49 സ്ഥാനങ്ങളിലാണു ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.ഒരു സ്വര്‍ണ മെഡല്‍ ഇല്ലെന്ന നിരാശയുമായാണ് പാരിസില്‍നിന്ന് ഇന്ത്യ മടങ്ങുന്നത്. ടോക്കിയോയില്‍ സ്വര്‍ണം ജയിച്ച ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഇത്തവണ വെള്ളി മെഡലാണ് സ്വന്തമാക്കിയത്. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീമാണ് ഒളിംപിക് റെക്കോര്‍ഡോടെ ജാവലിന്‍ സ്വര്‍ണം നേടിയത്. കഴിഞ്ഞ തവണ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ വെള്ളി നേടിയ മിരാഭായ് ചാനു പാരിസില്‍ നാലാം സ്ഥാനത്തായി. അത്‌ലറ്റിക്‌സില്‍ എല്ലാ കാലത്തും ഇന്ത്യക്ക് കാര്യമായൊന്നും നേടാന്‍ കഴിയാറില്ല. എന്നാല്‍ പാരിസില്‍ ട്രാക്കില്‍ ഇന്ത്യ പാടെ പരാജയമായിരുന്നു. പുരുഷ, വനിതാ വിഭാഗത്തിലെ റിലേയില്‍ മാത്രമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നത്. അതില്‍ ഫൈനലിലെത്തിയെങ്കിലും മെഡലൊന്നുമില്ലാതെയാണ് മടക്കം. ഇന്ത്യയുടെ 100 മീറ്ററിലെ വനിതാ ചാംപ്യന്‍ ജ്യോതി യാരാജി 3000 മീറ്ററില്‍ മത്സരിച്ചിരുന്നെങ്കിലും ഫൈനലിലേക്ക് യോഗ്യത പോലും നേടാനായില്ല.

India wraps up the Paris Olympics 2024 with just six medals, a step back from the previous achievements in Tokyo. Despite high hopes, India secured one silver and five bronze medals, highlighting areas for improvement in future games.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  7 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  7 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  7 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  7 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  7 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  7 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  7 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  7 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  7 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  7 days ago