HOME
DETAILS

ഹിൻഡൻബർഗിൽ വീണ് അദാനി ഓഹരി; ഓഹരി വിപണിയിൽ വീണ്ടും കനത്ത നഷ്ടം

  
Web Desk
August 12 2024 | 06:08 AM

hindenburg-report-setback-for-adani-shares today

ന്യൂഡല്‍ഹി: ഇടിവോടെ ഓഹരി വിപണിയിൽ തുടക്കം. വീഴചയിൽ കനത്ത നഷ്ടം നേരിട്ടത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എൻ്റെർപ്രൈസസിനാണ്. തുടക്കത്തിലേ നഷ്ടത്തോടെയാണ് ഇന്ന് സെൻസെക്സും നിഫ്റ്റിയും വ്യാപാരം തുടങ്ങിയത്. ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോർട്ടിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തിൽ അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോർട്സ്, അദാനി വില്‍മര്‍ തുടങ്ങിയ അദാനിയുടെ പ്രധാന ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. ആദ്യമണിക്കൂറിൽ അഞ്ചുശതമാനം വരെ ഇടിവാണ് നേരിട്ടത്. അദാനി എന്റര്‍പ്രൈസസ് - 3.3 ശതമാനം ഇടിഞ്ഞു. 3,082ലാണ് നിലവിൽ വ്യാപാരം തുടരുന്നത്. അദാനി പോര്‍ട്‌സിന്റെ തുടക്കത്തിലെ നഷ്ടം രണ്ടു ശതമാനമാണ്. അദാനി ടോട്ടൽ ഗ്യാസ് 4.77 ശതമാനം, അദാനി പവർ 3.39 ശതമാനം, അദാനി വിൽമർ 3.25 ശതമാനം, അദാനി ഗ്രീൻ എനർജി 2.62 ശതമാനം, അദാനി എൻജി 2.5 ശതമാനം എന്നിങ്ങനെയാണ് മറ്റു ഓഹരികളിൽ വീഴ്ച. 

അദാനി ഗ്രൂപ്പ് ഓഹരികളുടെ വീഴ്ചയ്ക്ക് പിന്നാലെ സെന്‍സെക്‌സ് ഏകദേശം 400 പോയിന്റാണ് ഇടിഞ്ഞത്. 79,330ലേക്കാണ് സെന്‍സെക്‌സ് താഴ്ന്നത്. നിഫ്റ്റി 0.32 ശതമാനത്തോളം ഇടിവിലാണ് വ്യാപാരം തുടങ്ങിയത്. എന്നാൽ കഴിഞ്ഞ തവണത്തെ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ നഷ്ടം ഇത്തവണ ഇല്ലെന്നത് നിക്ഷേപകർക്ക് ആശ്വാസമാണ്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ച് കഴിഞ്ഞ ദിവസം നടത്തിയത്. അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സെബി മേധാവി മാധബി പുരി ബുച്ച് ശരിയായ അന്വേഷണം നടത്തിയില്ലെന്നും ആരോപണത്തിൽ പറയുന്നുണ്ട്.

 

The stock market opened with losses today, with Adani Group companies experiencing significant declines. This comes after a report by Hindenburg Research, leading to a drop in Adani's shares across the board.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  5 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  5 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  5 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  5 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  5 days ago