HOME
DETAILS

വിടവാങ്ങിയത് ഫുട്‌ബോള്‍ രംഗത്തെ നിറസാന്നിധ്യം

  
Web Desk
August 30 2016 | 22:08 PM

%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d-%e0%b4%ab%e0%b5%81%e0%b4%9f%e0%b5%8d%e2%80%8c%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d



കണ്ണൂര്‍: വാര്‍ധക്യ സഹജമായ അസുഖം തളര്‍ത്തുന്നതുവരെ ഫുട്‌ബോള്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു പി മാധവന്‍. കളിക്കളത്തിലെ മുന്നേറ്റക്കാരനായിരുന്ന ഇദ്ദേഹത്തിലൂടെ കണ്ണൂരിനു ലഭിച്ചത് മികച്ച സംഘാടകനെ കൂടിയാണ്. ജില്ലയിലെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം സംഘാടക സമിതിയില്‍ മാധവന്റെ പേരുമുണ്ടായിരുന്നു. സൗമ്യസ്വഭാവത്തോടെ അദ്ദേഹം കളിക്കാരെയും സംഘാടകരെയും സ്‌നേഹിച്ചു. സ്വന്തം ആശുപത്രിയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ പരുക്കുമായി എത്തിയാല്‍ സൗജന്യ പരിശോധന നല്‍കും. ഫുട്‌ബോള്‍ എന്നും കൂടെ നിര്‍ത്തിയിരുന്ന ഡോക്ടറായിട്ടാണ് സഹകളിക്കാര്‍ അദ്ദേഹത്തെ ഇന്നും ഓര്‍ത്തെടുക്കുന്നത്. തളാപ്പ് ബ്ലൂസ് ക്ലബിലൂടെ ഫുട്‌ബോള്‍ രംഗത്തെത്തിയ അദ്ദേഹം കണ്ണൂരിലെ പ്രമുഖ ക്ലബായ സ്പിരിറ്റഡ് യൂത്ത്‌സിന്റെ കളിക്കാരനായി. പിന്നീട് മദ്രാസ് ക്രിസ്റ്റിയന്‍ കോളജില്‍ ബി.എയ്ക്ക് പഠിക്കുമ്പോഴാണ് മദ്രാസ് സര്‍വകലാശാല ടീമിലെത്തുന്നത്. 1946ല്‍ എം.ബി.ബി.എസിന് ചേര്‍ന്നിട്ടും കളിയോടുള്ള ആവേശം കെട്ടടങ്ങിയില്ല. 1947 മുതല്‍ മാധവന്‍ മദ്രാസ് സ്‌റ്റേറ്റ് ടീമിന്റെ ജഴ്‌സിയണിഞ്ഞു. പിന്നീട് 1950ലെ സന്തോഷ്‌ട്രോഫിക്കുള്ള മദ്രാസ് ടീമിലും അംഗമായി. പ്രധാന ടൂര്‍ണമെന്റുകളെല്ലാം മദ്രാസിനു വേണ്ടി കളിച്ചെങ്കിലും 1970ല്‍ കേരള ഫുട്ബാള്‍ അസോസിയേഷന്റെ പ്രസിഡന്റായി. കളിക്കളം വിട്ടതിനു ശേഷം സംഘാടകനായി ഫുട്‌ബോളിനെ ചേര്‍ത്തു നിര്‍ത്തിയാണ് മാധവന്‍ വിടവാങ്ങിയത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  a minute ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  6 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  15 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  23 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  27 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  37 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  43 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago