HOME
DETAILS

ട്രംപിനും ഇലോൺ മസ്കിനും പണി കൊടുത്ത DDOS എന്താണ്? ഈ ആക്രമണം അറിഞ്ഞിരിക്കണം 

ADVERTISEMENT
  
M Salavudheen
August 13 2024 | 05:08 AM

know about ddos attack in the base elon musk and donald trump interview delayed

ഇന്നലെ ലോകം മുഴുവൻ, പ്രത്യേകിച്ച് അമേരിക്ക ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള അഭിമുഖം. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച് ഈ അഭിമുഖം പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. രാത്രി 8 മണിക്ക് ആയിരുന്നു അഭിമുഖം മുൻകൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ 8 മണിക്ക് അഭിമുഖം തുടങ്ങാനായില്ല. ഇതോടെ അഭിമുഖം ഒഴുവാക്കിയെന്ന് വരെ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ അഭിമുഖം 45 മിനിറ്റ് വൈകിയതിന് ശേഷം ആരംഭിച്ചു. 

അഭിമുഖം ആരംഭിച്ചത് തന്നെ ഇലോൺ മസ്‌ക് ഒരു വലിയ വെളിപ്പെടുത്തൽ നടത്തികൊണ്ടായിരുന്നു. അഭിമുഖം വൈകിയത് സൈറ്റ് ക്രാഷ് മൂലമാണെന്ന് വ്യക്തമാക്കിയ മസ്‌ക് അതിനു പിന്നിൽ 'വലിയ DDOS ആക്രമണം' ആയിരുന്നെന്നും അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായ ഡൊണാൾഡ് ട്രംപ് തന്റെ ആശയങ്ങൾ പങ്കുവെക്കുന്നത് തടയാൻ എതിരാളികൾ സൈറ്റ് ആക്രമിക്കുകയായിരുന്നെന്ന് മസ്‌ക് അവകാശപ്പെട്ടു.

2024-08-1310:08:06.suprabhaatham-news.png

ഇലോൺ മസ്കും ഡൊണാൾഡ് ട്രംപും

"എക്‌സിൽ വൻതോതിൽ DDOS ആക്രമണം നടക്കുന്നതായി തോന്നുന്നു. ഞാൻ അത് അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണ്. ഏറ്റവും മോശം സാഹചര്യം, ഞങ്ങൾ കുറച്ച് തത്സമയ ശ്രോതാക്കളുമായി മുന്നോട്ട് പോകുകയും സംഭാഷണം പിന്നീട് പോസ്റ്റ് ചെയ്യുകയും ചെയ്യും" ടെസ്‌ല മേധാവി പറഞ്ഞു.

ഇൻ്റർവ്യൂവിന് മുമ്പ് ഉപയോക്താക്കൾക്ക് എക്‌സ് ആക്‌സസ് ചെയ്യാനാകുന്നില്ല എന്ന റിപ്പോർട്ടുകൾ ധാരാളമായി വരാൻ തുടങ്ങിയതോടെയാണ് സംഭവം ഏറെ ശ്രദ്ധ നേടിയത്. എന്നാൽ ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്ത ഭാഗമാണ് തകർന്നത്. ബാക്കി ഇടങ്ങൾ ഉപയോഗിക്കാൻ സാധിച്ചിരുന്നു. അഭിമുഖം വീക്ഷിക്കാൻ എത്തിയവരെ കൊണ്ട് സ്‌പേസ് നിറഞ്ഞതാണോ അതോ സൈബർ ആക്രമണമാണോ എന്ന പരിശോധനയിൽ ഇത് സൈബർ ആക്രണമാണെന്ന് തെളിയുകയായിരുന്നു. വൻതോതിലുള്ള DDOS ആക്രമണം ആണ് ഉണ്ടായതെന്ന് സ്പേസ് എക്സിന്റെ ഉടമ കൂടിയായ മസ്‌ക് വെളിപ്പെടുത്തുന്നു.

എന്താണ് DDOS ആക്രമണം?

ഡി.ഡി.ഒ.എസ് എന്നാൽ "ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സർവീസ് അറ്റാക്ക്" (distributed denial-of-service attack) എന്നാണ്. കണക്റ്റുചെയ്‌ത ഓൺലൈൻ സേവനങ്ങളും സൈറ്റുകളും ആക്‌സസ് ചെയ്യുന്നതിൽ നിന്ന് ഉപയോക്താക്കളെ തടയുന്നതിന്, ആക്രമണകാരി ടാർഗെറ്റിലേക്കോ ചുറ്റുമുള്ള ഇൻഫ്രാസ്ട്രക്ചറുകളിലേക്കോ ഇൻറർനെറ്റ് ട്രാഫിക്കിലൂടെ നുഴഞ്ഞു കയറുന്ന സൈബർ കുറ്റകൃത്യമാണിത്. സൈബർ സുരക്ഷാ  സ്ഥാപനമായ ഫോർട്ടിനെറ്റിൻ്റെ അഭിപ്രായത്തിൽ, ഇതൊരു സൈബർ കുറ്റകൃത്യമാണ്.

അൽപം കൂടി ലളിതമായി പറഞ്ഞാൽ, ഓരോ വെബ്‌സൈറ്റിനും ഒരേ സമയം അതിലേക്ക് കയറാവുന്ന ആളുകളുടെ എണ്ണത്തിൽ പരിധികളുണ്ട്. ഇതാണ് ട്രാഫിക് എന്ന് പറയുന്നത്. ഈ ട്രാഫിക് പരിധിയ്ക്ക് അപ്പുറത്തേക്ക് ആളുകൾ ഒരേ സമയം കയറിയാൽ സൈറ്റ് ബ്ലോക്ക് ആകും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സൈറ്റുകൾ പലതും അവസാന നിമിഷത്തിൽ ലഭിക്കാതെ വരാറില്ലേ? ഇതെല്ലം ഇത്തരത്തിൽ ട്രാഫിക് കൂടുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. നമ്മുടെ പത്താം തരം പരീക്ഷ ഫലം പ്രഖ്യാപിക്കുമ്പോഴും തുടക്കത്തിൽ പലർക്കും കിട്ടാതെ വരുന്നതും ട്രാഫിക് കൂടുന്നത് കൊണ്ടാണ്. എന്നാൽ സ്വാഭാവികമായി ഇത്തരത്തിൽ ട്രാഫിക് കൂടുന്നതല്ല, അത് മനഃപൂർവം ചെയ്യുന്നതാണ് ഡി.ഡി.ഒ.എസ് എന്ന് മനസിലാക്കാം. 

2024-08-1310:08:38.suprabhaatham-news.png

മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, ഒരു DDoS ആക്രമണ സമയത്ത്, ബോട്ടുകളുടെ ഒരു ശ്രേണി അല്ലെങ്കിൽ ബോട്ട്നെറ്റ്, HTTP അഭ്യർത്ഥനകളും ട്രാഫിക്കും ഉപയോഗിച്ച് ഒരു വെബ്‌സൈറ്റിലോ സേവനത്തിലോ ആളുകളെ കുത്തിനിറക്കുന്നു. അടിസ്ഥാനപരമായി, ഒരു ആക്രമണ സമയത്ത് ഒന്നിലധികം കമ്പ്യൂട്ടറുകൾ ഒരു കമ്പ്യൂട്ടറിനെ ആക്രമിക്കുകയും നിയമാനുസൃത ഉപയോക്താക്കളെ പുറത്താക്കുകയും ചെയ്യുന്നു. തൽഫലമായി, സേവനം കാലതാമസം നേരിടുകയോ അല്ലെങ്കിൽ ദീർഘകാലത്തേക്ക് തടസ്സപ്പെടുകയോ ചെയ്യാം.

ഇത്തരം ആക്രമണ സമയത്ത് ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റാബേസിലേക്ക് നുഴഞ്ഞുകയറാനും തന്ത്രപ്രധാനമായ വിവരങ്ങൾ ആക്‌സസ് ചെയ്യാനും സാധ്യതയുണ്ട്. DDoS ആക്രമണങ്ങൾക്ക് സുരക്ഷാ കേടുപാടുകൾ മുതലെടുക്കാനും ഇൻ്റർനെറ്റ് വഴി പൊതുവായി എത്തിച്ചേരാവുന്ന ഏതൊരു എൻഡ്‌പോയിൻ്റിനെയും ടാർഗെറ്റുചെയ്യാനും കഴിയും - മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.

ഈ ആക്രമണത്തെ ഒരു ട്രാഫിക് ബ്ലോക്കുമായി സാമ്യപ്പെടുത്താവുന്നതാണ്. മെയിൻ റോഡിൽ ധാരാളം ആവശ്യമില്ലാത്ത വാഹനങ്ങൾ പാർക്ക് ചെയ്ത് മറ്റു റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ മെയിൻ റോഡിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത രീതിയാണ് ഇത്. താഴെയുള്ള ചിത്രം നോക്കിയാൽ ഇത് എളുപ്പത്തിൽ മനസിലാക്കാം.

2024-08-1310:08:74.suprabhaatham-news.png

ഇൻറർനെറ്റ് ബന്ധിപ്പിച്ച മെഷീനുകളുടെ നെറ്റ്‌വർക്കുകൾ ഉപയോഗിച്ചാണ് DDoS ആക്രമണങ്ങൾ നടത്തുന്നത്. ഈ നെറ്റ്‌വർക്കുകളിൽ മാൽവെയർ ബാധിച്ച കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും (IoT ഉപകരണങ്ങൾ പോലുള്ളവ) അടങ്ങിയിരിക്കുന്നു. അവ ഒരു ആക്രമണകാരിക്ക് വിദൂരമായി നിയന്ത്രിക്കാൻ സാധിക്കും. ഈ വ്യക്തിഗത ഉപകരണങ്ങളെ ബോട്ടുകൾ (അല്ലെങ്കിൽ സോമ്പികൾ) എന്ന് വിളിക്കുന്നു. കൂടാതെ ഒരു കൂട്ടം ബോട്ടുകളെ ബോട്ട്നെറ്റ് എന്ന് വിളിക്കുന്നു. ഒരു ബോട്ട്നെറ്റ് സ്ഥാപിച്ചുകഴിഞ്ഞാൽ, ഓരോ ബോട്ടിലേക്കും റിമോട്ട് നിർദ്ദേശങ്ങൾ അയച്ചുകൊണ്ട് ആക്രമണകാരിക്ക് ആക്രമണം നയിക്കാൻ കഴിയും.

ഒരു ഇരയുടെ സെർവറോ നെറ്റ്‌വർക്കോ ബോട്ട്‌നെറ്റ് ടാർഗെറ്റുചെയ്യുമ്പോൾ, ഓരോ ബോട്ടും ടാർഗെറ്റിൻ്റെ IP വിലാസത്തിലേക്ക് അഭ്യർത്ഥനകൾ അയയ്‌ക്കുന്നു. ഇത് സെർവറോ നെറ്റ്‌വർക്കോ അമിതമാകാൻ ഇടയാക്കും. ഇത് സാധാരണ ട്രാഫിക്കിലേക്കുള്ള സേവന നിഷേധത്തിന് കാരണമാകുന്നു. ഓരോ ബോട്ടും ഒരു നിയമാനുസൃത ഇൻ്റർനെറ്റ് ഉപകരണമായതിനാൽ, സാധാരണ ട്രാഫിക്കിൽ നിന്ന് ആക്രമണ ട്രാഫിക്കിനെ വേർതിരിക്കുന്നത് ബുദ്ധിമുട്ടാണ് - ക്‌ളൗഡ്‌ഫ്ലെയർ വ്യക്തമാക്കുന്നു. 

2024-08-1310:08:76.suprabhaatham-news.png

അതേസമയം, അഭിമുഖം എന്നതിലുപരി ഒരു സംഭാഷണം എന്ന് വിളിച്ച് മസ്‌ക് നേരത്തെ പരിപാടിയെ പ്രമോട്ട് ചെയ്തിരുന്നു. ആളുകളുടെ ബാഹുല്യം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 8 ദശലക്ഷം കൺകറൻ്റ് ശ്രോതാക്കളുമായി നേരത്തെ എക്സ് സിസ്റ്റം പരീക്ഷണം നടത്തിയിരുന്നു. എന്നിട്ടും തകരാർ സംഭവിച്ചതാണ് ഇത് ഒരു മനപൂർവ്വമായ ആക്രമണമായി മസ്‌ക് കരുതാൻ കാരണം.


Read also: ഹാക്കിംഗ്:  പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

The highly anticipated interview between Republican presidential candidate Donald Trump and Elon Musk was delayed by 45 minutes, sparking speculation that it had been cancelled. However, Musk revealed that the delay was due to a Distributed Denial-of-Service (DDoS) attack on the website.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  4 days ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  4 days ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  4 days ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  4 days ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  4 days ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  4 days ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  4 days ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  4 days ago