HOME
DETAILS
MAL
ശ്രീജേഷും സംഘവും ഡല്‍ഹിയില്‍; ഇന്ത്യന്‍ ഹോക്കി ടീമിന് വന്‍ വരവേല്‍പ്പ്
August 13, 2024 | 8:03 AM
ന്യൂഡല്‍ഹി: പാരീസ് ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ രണ്ടാമത്തെ സംഘം തിരികെ ഡല്‍ഹിയിലെത്തി. ഒളിംപിക്‌സിലെ സമാപന ചടങ്ങുകള്‍ക്ക് ശേഷം ഇന്ന് രാവിവലെയാണ് മലയാളി താരം പി.ആര്‍ ശ്രീജേഷ് ഉള്‍പ്പെടെയുള്ള സംഘം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഇവിടെ വന്‍ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്.
സംഘാംഗങ്ങളുടെ കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം ടീമിനെ സ്വീകരിക്കാനെത്തിയിരുന്നു.
ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. നേരത്തേ ശനിയാഴ്ച ഹോക്കി ടീമിന്റെ ആദ്യ സംഘം നാട്ടിലെത്തിയിരുന്നു.
സമാപനച്ചടങ്ങില്‍ മനു ഭാക്കറിനൊപ്പം ഇന്ത്യന്‍ പതാകയേന്തിയത് ശ്രീജേഷായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."