സഊദി വ്യവസായ മേഖലക്ക് ആശ്വാസം; ലെവി ഇളവ് അടുത്ത വർഷാവസാനം വരെ നീട്ടി
റിയാദ്: സഊദി അറേബ്യയിലെ വ്യവസായ മേഖലയിൽ അനുവദിച്ച ലെവി ഇളവ് അടുത്ത വർഷാവസാനം വരെ സഊദി മന്ത്രിസഭ നീട്ടി. വ്യവസായ മേഖലക്ക് ആശ്വാസമായി അഞ്ച് വർഷത്തേക്കായിരുന്നു ആദ്യം ലെവിയിൽ ഇളവ് പ്രഖ്യാപനം നടത്തിയത്.
വ്യവസായ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഉൽപാദന ചിലവ് കുറക്കുക, കയറ്റുമതി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്.2019-ൽ നടത്തിയ പ്രഖ്യാപനത്തിൽ അഞ്ച് വർഷത്തേക്ക് തൊഴിലാളികളുടെ ലെവി രാജ്യം വഹിക്കുമെന്നായിരുന്നു . സഊദി ഭരണാധികാരി പ്രഖ്യാപിച്ച ഈ തീരുമാനമാണ് വീണ്ടും ഒരു വർഷം കൂടി നീട്ടിയിരിക്കുന്നത്. വ്യവസായ മേഖലയിലെ സ്ഥാപനങ്ങൾക്ക് 3000 കോടിയോളം റിയാലാണ് ലെവി ഇളവിലൂടെ ലഭിക്കുക.
വ്യവസായ മേഖലക്കും ഇതര മേഖലകൾ വളർച്ചയെ ലെവി ഇളവ് ഏറെ സ്വാധീനിച്ചിരുന്നു. മാനവേശേഷി സാമൂഹിക വികസന മന്താലയം, ധനകാര്യമന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറരലക്ഷം വിദേശ തൊഴിലാളികൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുന്നത്. കഴിഞ്ഞ വർഷവും ഇളവ് നീട്ടിയിരുന്നു. 2025 ഡിസംബർ 12ന് ഇളവ് അവസാനിക്കുമെന്നാണ് നിലവിലിൽ സഊദി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."