HOME
DETAILS

'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ്

ADVERTISEMENT
  
Web Desk
August 14 2024 | 06:08 AM

Vatakara Kafir Controversy DYFI Leader Ribes Ramakrishnan Linked to Initial Post Forensic Analysis Ordered

വടകര: 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ്. പോസ്റ്റ് ആദ്യം വന്ന 'റെഡ് എന്‍കൗണ്ടര്‍' ഗ്രൂപ്പിന്റെ അഡ്മിന്‍ ആണ് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആയ റിബേഷ് രാമകൃഷ്ണന്‍. റിബേഷിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച 'കാഫിര്‍' പ്രയോഗം ഉള്‍പ്പെടുന്ന സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടതു സൈബര്‍ ഗ്രൂപ്പുകളിലെന്നാണ് ഹൈക്കോടതിയില്‍വടകര പൊലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരായ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയന്‍, റെഡ് എന്‍കൗണ്ടേഴ്‌സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണെന്നും പൊലിസ് ഹൈക്കോടതിയില്‍ അറിയിച്ചു. 

വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കള്‍' എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ 'റെഡ് ബറ്റാലിയന്‍' എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഏപ്രില്‍ 25ന് 2.34നാണ് 'റെഡ് ബറ്റാലിയന്‍' ഗ്രൂപ്പില്‍ അമല്‍റാം എന്ന സി.പി.എം പ്രവര്‍ത്തകന്‍ ഇതു പോസ്റ്റ് ചെയ്തത്. 2.13ന് 'റെഡ് എന്‍കൗണ്ടര്‍' എന്ന മറ്റൊരു സി.പി.എം അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം പ്രവര്‍ത്തകനായ റിബേഷ് പോസ്റ്റ് ചെയ്ത സന്ദേശം അമല്‍റാം ഷെയര്‍ ചെയ്യുകയായിരുന്നു. 

രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. എന്നാല്‍ എവിടെ നിന്നാണ് പോസ്റ്റ് ലഭിച്ചത് എന്നതിനെപ്പറ്റി പറയാന്‍ ആദ്യം പോസ്റ്റ് ചെയ്ത റിബീഷ് തയാറായില്ല എന്നാണു പൊലിസ് റിപ്പോര്‍ട്ടിലുള്ളത്. റിബീഷിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിബീഷിനെയും ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിവാദ പോസ്റ്റ് ഇട്ടത് വഹാബ് എന്നയാളാണ്. ഏതോ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നാണ് ഇതു കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി.

എം.എസ്.എഫ് കോഴിക്കോട് ജില്ലാ ഭാരവാഹി തിരുവള്ളൂരിലെ പി.കെ മുഹമ്മദ് ഖാസിമിന്റെ പേരിലായിരുന്നു സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. ഖാസിമിനെതിരേ വടകര പൊലിസ് സ്റ്റേഷനില്‍ സി.പി.എം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഖാസിം നിരപരാധിയാണെന്ന് പൊലിസ് നേരത്തെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസില്‍ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് ഖാസിം നല്‍കിയ ഹരജിയില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൊലിസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  11 hours ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  11 hours ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  11 hours ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  11 hours ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  11 hours ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  11 hours ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  12 hours ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  12 hours ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  12 hours ago