രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് നൊപ്പം കഴിക്കാനായി ഇതാ നല്ലൊരു വെജിറ്റബിള്‍ കുറുമ
രാവിലെ എന്താണ് കറി വയ്ക്കുക എന്നത് മിക്ക വീട്ടമ്മമാരുടെയും ഒരു ആശങ്കയാണ്. ഇന്ന് എന്താ ഉണ്ടാക്കുക എന്നത്. എങ്കില്‍ ഒന്നോ രണ്ടോ വെജിറ്റബിള്‍സ് ഉണ്ടെങ്കില്‍ നല്ലൊരു കുറുമ പത്തിരിക്കോ ചപ്പാത്തിക്കോ പൂരിക്കോ വെള്ളയപ്പത്തിനോ ഒക്കെ കഴിക്കാന്‍ ഉണ്ടാക്കാവുന്നതാണ്.
സവാള- രണ്ട്
ഉരുളക്കിഴങ്ങ് -2
ക്യാരറ്റ് ഒന്ന്-1
ബീന്‍സ് -
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍
ഗ്രീന്‍പീസ്- ഒന്നര കപ്പ്
തേങ്ങാ ചിരവിയത്- ഒരു കപ്പ്
ഗ്രാമ്പൂ 1
ജീരകം - കാല്‍ടീസ്പൂണ്‍
കുതിര്‍ത്തെടുത്ത കശുവണ്ടി -15
പച്ചമുളക് -മൂന്ന്
കറിവേപ്പില- രണ്ടു തണ്ട്
ഉണ്ടാക്കുന്ന വിധം
ആദ്യം നാളികേരവും മസാലകളും കുതിര്‍ത്തെടുത്ത കശുവണ്ടിയും പച്ചമുളകും ചേര്‍ത്ത നന്നായി അരച്ചെടുക്കുക. ഇനി ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റുക. ശേഷം സവാള ചേര്‍ത്ത് വഴറ്റുക.
നന്നായി വഴന്നു കഴിയുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന മറ്റു പച്ചക്കറികള്‍ ചേര്‍ത്തുകൊടുക്കുക. ഇതൊന്നു വഴന്നു വരുമ്പോള്‍ വെള്ളം ഒഴിച്ചു കൊടുത്ത് കുക്കര്‍ അടച്ച് വേവിക്കുക. രണ്ട് വിസില്‍ വന്നു കഴിയുമ്പോള്‍ തീ ഓഫ് ചെയ്യുക.
ശേഷം തേങ്ങാ അരച്ചത് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പുമിട്ട് ഒന്ന് തിളപ്പിക്കുക. കുറച്ചു മല്ലിയില കൂടി ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക. അടിപൊളി കുറുമ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."