ചായക്കടക്കാരുടെ ശ്രദ്ധയ്ക്ക്...! ഇങ്ങനെ ചായ ഉണ്ടാക്കി കൊടുക്കൂ, നിങ്ങള്‍ക്കും ലക്ഷങ്ങള്‍ സമ്പാദിക്കാം
ചായകുടിക്കാന്‍ ഇഷ്ടമുള്ളവരാണ് മലയാളികളും ഇന്ത്യക്കാരുമെല്ലാം. ഒരു ചായക്കട തുടങ്ങിയാലോ എന്ന് തമാശയ്‌ക്കെങ്കിലും നമ്മള്‍ പറയാറുമുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത്തരത്തില്‍ തുടങ്ങുന്ന കടകള്‍ പൂട്ടിപ്പോവുകയും ചിലത് വിജയിക്കുകയും ചെയ്യും. എവിടെ നോക്കിയാലും ഒരു ചായക്കടയെങ്കിലും മുക്കിലും മൂലയിലുമൊക്കെയായി ഉണ്ടാവും.
എന്നാല്‍ ചായക്കടകൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ചായക്കടക്കാരനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചായക്കട നടത്തിയ അയാളുടെ വിജയമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍. മഹാരാഷ്ട്രയിലാണ് സംഭവം. മഹാദേവ് നാനാ മാലി എന്നയാളുടെ ചായക്കടയാണ് ചര്‍ച്ചാവിഷയം. മൂന്നാം ക്ലാസ് വരെ പഠിച്ച മഹാദേവ് 20 വര്‍ഷത്തോളമായി നടത്തുന്നതാണ് ഈ ചായക്കട. ചായക്ക് ഓര്‍ഡര്‍ എടുക്കുന്നത് ഫോണിലൂടെയും. ഓര്‍ഡര്‍ എടുക്കുക മാത്രമല്ല, അത് കൃത്യമായി എത്തിച്ചുകൊടുക്കുകയും ചെയ്യും.
ഏകദേശം 15,000 ത്തോളം ആളുകളില്‍നിന്നാണ് മഹാദേവ് ഓര്‍ഡര്‍ എടുക്കുന്നത്. ദിനേന 60 ലിറ്ററോളം പാല്‍ വേണ്ടിവരുന്നുണ്ട് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിന്റെ കൂടെ ഭാര്യയും രണ്ട് ആണ്‍മക്കളും സഹായത്തിനുണ്ട്. മാത്രമല്ല, ഒരു കപ്പ് ചായക്ക് 5 രൂപയേയുള്ളൂ എന്നാണ് റിപോര്‍ട്ട്. 1500 മുതല്‍ 2000 കപ്പ് ചായ വരെ മഹാദേവ് വില്‍ക്കുന്നുണ്ട് ഒരുദിവസം. അതുകൊണ്ട് തന്നെ 7,000 മുതല്‍ 10,000 രൂപ വരെ ഇദ്ദേഹത്തിനു വരുമാനവും ലഭിക്കുന്നു. അങ്ങനെയെങ്കില്‍ ഇദ്ദേഹത്തിന്റെ ഒരു മാസത്തെ വരുമാനമൊന്നു കൂട്ടിനോക്കിയേ, ലക്ഷങ്ങള്‍ വരും. എന്തായാലും ഈ ചായക്കടക്കാരന്റെ ഐഡിയ കലക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."