ജമ്മുകശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്, ഹരിയാന ഒക്ടോബര്‍ 1ന് വിധിയെഴുതും; വോട്ടെണ്ണല്‍ ഒക്ടോബര്‍ 4ന്
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു.ജമ്മുകശ്മീര്‍ മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തും. ആദ്യം ഘട്ടം സപ്തംബര്‍ 18നാണ് , രണ്ടാം ഘട്ടം സെപ്തംബര്‍ 25ന് .ഹരിയാന ഒക്ടോബര്‍ ഒന്നിന് വിധിയെഴുതും. അതേസമയം മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
ഹരിയാന നിയമസഭയുടെ കാലാവധി നവംബര്‍ മൂന്നിനാണ് അവസാനിക്കുക.മഹാരാഷ്ട്ര നിയമസഭയുടെതാണെങ്കില് നവംബര്‍ 26 നും കാലാവധി അവസാനിക്കും. ഝാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധിയും ഈ വര്‍ഷം ഡിസംബറോടെ തന്നെ അവസാനിക്കുന്നതാണ്. ഇതോടൊപ്പം ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പു കൂടെ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ് സെപ്റ്റംബറിനകം നടത്താന്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ പരിശോധിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അടുത്തിടെ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."