ബി.എസ്.എഫില്‍ എസ്.ഐ റിക്രൂട്ട്‌മെന്റ്; വിവിധ ഡിപ്ലോമ കോഴ്‌സുകാര്‍ക്ക് അവസരം; ഏപ്രില്‍ 15 വരെ അപേക്ഷിക്കാം
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്.എഫ്) എഞ്ചിനീയറിങ് വിഭാഗത്തില്‍ ഇനി പറയുന്ന ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാം.
സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്‌സ്)
ആകെ ഒഴിവുകള്‍ 13. ഇതില്‍ (ജനറല്‍ 7, ഒബി.സി- 2, എസ്.സി- 3, എസ്.ടി 1) എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു.
ജൂനിയര്‍ എഞ്ചിനീയര്‍ / സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രക്കല്‍)
ആകെ ഒഴിവുകള്‍ 9. ഇതില്‍ (ജനറല്‍- 5, ഇഡബ്ല്യൂഎസ് 1, ഒബിസി 2, എസ്.ടി 1) എന്നിങ്ങനെയാണ് സംവരണം.
ഓരോ പോസ്റ്റിലും ഓരോ ഒഴിവ് വിമുക്ത ഭടന്‍മാര്‍ക്ക് നീക്കിവെച്ചിട്ടുണ്ട്.
ശമ്പള നിരക്ക്: 35,400 രൂപ മുതല്‍ 1,12,400 രൂപ വരെ.
പുരുഷന്‍മാരെയും വനിതകളെയും പരിഗണിക്കും.
യോഗ്യത
സിവില്‍/ ഇലക്ട്രിക്കലില്‍ മൂന്ന് വര്‍ഷത്തെ എഞ്ചിനിയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 30 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.
പുരുഷന്‍മാര്‍ക്ക് 165 സെ.മീ ഉയരവും, 76-81 സെന്റീമീറ്റര്‍ നെഞ്ചളവും ഉണ്ടായിരിക്കണം. വനിതകള്‍ക്ക് 157 സെ.മീ ഉയരം.
ഉദ്യോഗാര്‍ഥികള്‍ക്ക് ഉയരത്തിന് അനുസരിച്ചുള്ള ശരീരഭാരം ഉണ്ടായിരിക്കണം. കൂടാതെ നല്ല കാഴ്ച്ച ശക്തി വേണം. ആരോഗ്യ, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടാകണം.
റിക്രൂട്ട്‌മെന്റ് വിജ്ഞാപനം: https://rectt.bsf.gov.in ല്‍. അപേക്ഷ ഫീസ് 200 രൂപ. വനിതകള്‍, എസ്.സി, എസ്.ടി, ബി.എസ്.എഫ് ജീവനക്കാര്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.
ഏപ്രില്‍ 15നുള്ളില്‍ അപേക്ഷിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."