കൊല്‍ക്കത്ത ഡോകടറുടെ കൊലപാതകം, പ്രതിഷേധിച്ച് ഫുട്‌ബോള്‍ ആരാധകര്‍, ലാത്തിവീശി പൊലിസ്
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാളില്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്, ഡോക്ടര്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകരാണ് കൊല്‍ക്കത്തയിലെ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം രാജ്യവ്യാപകമായി തുടരുമ്പോഴാണ് പ്രതിഷേധവുമായി ഫുട്‌ബോള്‍ ആരാധകരും രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധിച്ച ആരാധകര്‍ക്കു നേരെ പൊലിസ് ലാത്തിവീശി, ഏതാനും ചിലരെ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ സംഘര്‍ഷം കണക്കിലെടുത്ത് നടക്കാനിരുന്ന മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ച സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വിഷയം പരിഗണിക്കും.
Football fans in Kolkata took to the streets to protest the brutal murder of a doctor, leading to a clash with police. The demonstration turned violent, with police using batons to disperse the crowd. Stay updated on the latest developments in this unfolding story
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."