HOME
DETAILS

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിതാ വോളി സീസൺ 3, ആവേശകരമായ പരിസമാപ്തി 

  
Web Desk
August 19, 2024 | 6:51 AM

Thrilling Conclusion to Joy Alukkas Exchange Womens Volley Season 3


രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്, ഇൻസ്റ്റന്റ് ക്യാഷുമായി ചേർന്ന് എല്ലാവർഷവും സംഘടിപ്പിക്കുന്ന വനിതാ വോളിബാൾ ടൂർണമെന്റിന്റെ മൂന്നാം സീസണ്‌ ആവേശകരമായ പരിസമാപ്തി.  ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബോഷറിലെ, ബോഷർ ക്ലബ്ബിൽ വെച്ച്  നടന്ന ടൂർണമെന്റിൽ  പത്തു രാജ്യങ്ങളിൽ നിന്നും, ഇരുപത്തിമൂന്ന് ടീമുകളിൽ നിന്നായി മുന്നൂറിലേറെ കളിക്കാരാണ് മത്സരങ്ങളിൽ  മാറ്റുരച്ചത്.

ആവേശകരമായ ഫൈനലിൽ മിക്സെർസിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി  ഫോക്സ് ഹാർഡ് ജേതാക്കളായി. മിക്സെർസ് ഒന്നാം റണ്ണറപ്പായും, ക്രൂസേഡേർസ് രണ്ടാം റണ്ണറപ്പുമായി. മികച്ച സ്പൈക്കറായി ഫോക്സ് ഹാർഡിലെ  നെഗാ സലഷോറിയും, മികച്ച കളിക്കാരിയായി  മിക്സറിലെ സെപിറ്റ ഇസ്മായിലിയും, മികച്ച സെറ്ററായി  ഫോക്സ് ഹാർഡിലെ ഐദ തവക്കോലിയും, മികച്ച സെർവർ ആയി മിക്സറിലെ ഫതേമേ ബിഗ്‌ദെലിയും തിരഞ്ഞെടുക്കപ്പെട്ടു. ജേതാക്കൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും, മെഡലുകളും സമ്മാനിച്ചു.  ജേതാക്കൾക്ക് ഒമാനിലെ ഫിലിപ്പീൻസ് എംബസ്സിയിലെ തൊഴിൽ വിഭാഗം സെക്രട്ടറി ഗ്രിഗറിയോ അബലോസ്, ഒമാൻ വോളിബാൾ അസോസിയേഷൻ ബോർഡ് അംഗം ആയിഷ  എന്നിവർ  ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കാണികൾക്ക് നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു.  രാവിലെ നടന്ന  ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങു ഒമാനിലെ ഫിലിപ്പീൻസ് അംബാസഡർ  റൗൾ എസ് ഹെർണാണ്ടസ് ഉദ്‌ഘാടനം ചെയ്തു. സ്വന്തം രാജ്യത്ത് എന്നപോലെ ഒമാനിലും വോളിബാളിനെ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കളിക്കാരെ അഭിവാദ്യം ചെയ്യുന്നതായും, ഇതിനു മുൻകൈ എടുക്കുന്ന  ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികളെ അഭിനന്ദിക്കുന്നതായും, അതോടൊപ്പം അടുത്ത ലോസ് ഏഞ്ചലസ് ഒളിമ്പ്കസിൽ പങ്കെടുക്കാൻ ഇന്നത്തെ  കളിക്കാർക്ക് കഴിയട്ടെ എന്നും അംബാസഡർ  റൗൾ എസ് ഹെർണാണ്ടസ് ആശംസിച്ചു. ചടങ്ങിൽ  ഇൻസ്റ്റന്റ് ക്യാഷ് ഒമാൻ കൺട്രി  ഹെഡ് നിയാസ് നൂറുദീൻ, ഒമാനിലെ ഉഗാണ്ടൻ സമൂഹത്തിന്റെ സോഷ്യൽ ക്ളബ്ബ് സെക്രട്ടറി നടാഷ പമേല ആഹാബ്‌വെ, ആസ്റ്റർ റോയൽ ഹോസ്പിറ്റലിലെ എല്ല് രോഗ വിദഗ്ദൻ ഡോക്ടർ കല്യാൺ ശൃങ്കാവരപ്പ്, ഒമാനിലെ ജോയ് ആലുക്കാസ് ജ്വല്ലറി റീജിയണൽ വിഭാഗം തലവൻ ആന്റോ ഇഗ്‌നേഷ്യസ്, ഒമാൻ വോളിബോൾ അസോസിയേഷൻ വിഭാഗം തലവൻ ഖലീൽ അൽ ബലൂഷി, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി എന്നിവർ ആശംസകൾ നേർന്നു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്‌സൺ ബേബി സ്വാഗതവും, അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറഞ്ഞു  

2022 ൽ ആദ്യമായി ആരംഭിച്ച വനിതാ വോളിബോൾ ടൂർണമെന്റിന് കഴിഞ്ഞ രണ്ടു വർഷങ്ങളിലും ലഭിച്ച ആവേശകരമായ പ്രതികരണം തന്നെയാണ് ഇത്തവണയും  ലഭിച്ചതെന്നും പങ്കെടുക്കുന്ന രാജ്യങ്ങളും  ടീമുകളും, വർദ്ധിച്ചത് തങ്ങളെ കൂടുതൽ വിപുലമായി ടൂർണമെന്റ് സംഘടിപ്പിക്കാൻ പ്രചോദനമാണെന്നും  ജനറൽ മാനേജർ നിക്‌സൺ ബേബി പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ഒമാനിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ വനിതാ വോളിബാൾ ടൂർണമെന്റ് മൂന്നു സീസൺ പൂർത്തിയാക്കുന്നത് എന്നും നിക്‌സൺ ബേബി കൂട്ടിച്ചേർത്തു. വനിതകൾക്ക് വേണ്ടി ഒമാനിൽ നടക്കുന്ന ഏറ്റവും വലിയ കായികമത്സരത്തിൽ പങ്കെടുത്ത കളിക്കാരെയും, ജേതാക്കളെയും അഭിനന്ദിക്കുന്നതായും, ടൂർണമെന്റ് വിജയകരമായി നടത്താൻ സഹായിച്ച  വോളിബാൾ അസോസിയേഷൻ , റഫറിമാർ, ഗ്രൗണ്ട് ജീവനക്കാർ, ഒഫീഷ്യൽസ്, മെഡിക്കൽ ടീം, മാധ്യമ പ്രവർത്തകർ, കാണികൾ എന്നിവർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നതായി  ജോയ് ആലുക്കാസ് എക്സ്ചേഞ്ച്   അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. 

അടുത്ത വർഷം മലയാളികളുടെ സ്വന്തം ടീം .....

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വനിതാ വോളിക്ക് ഓരോ വർഷവും ടീമുകളും, കളിക്കാരും വർദ്ധിക്കുമ്പോൾ കേരളത്തിൽ നിന്നും മലയാളികളുടെ ഒരു സ്വന്തം ടീം ഇല്ലാത്തതു തങ്ങൾ ഗൗരവമായി കാണുന്നു എന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഭാരവാഹികൾ പറഞ്ഞു. അതിനാൽ അടുത്ത സീസണിൽ മലയാളികളുടെ സ്വന്തം വനിതാ ടീമിനെ ടൂർണമെൻറിൽ പങ്കെടുപ്പിക്കാൻ എല്ലാവിധ സഹായവും ചെയുന്നതാണെന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു. വനിതാ വോളിബാളിൽ കേരളത്തിന് മഹത്തായ പാരമ്പര്യം ഉണ്ട്, ദേശീയ അന്തർ ദേശീയ തലങ്ങളിൽ വരെയുള്ള താരങ്ങളെ സംഭാവന ചെയ്ത മണ്ണാണ് കേരളത്തിന്റേത് ആ പാരമ്പര്യം പേറുന്ന കളിക്കാർ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്നവരിൽ ഉണ്ടാകും എന്നും അതിനാൽ വനിതാ വോളിബാൾ കളിക്കാർ സ്വന്തം ടീമുമായി മുന്നോട്ട് വരണം എന്നും മാനേജ്‌മന്റ് ഭാരവാഹികൾ അറിയിച്ചു.

 ഇരുപത്തിമൂന്ന് ടീമുകൾ പങ്കെടുത്തിട്ടും കേരളത്തിന്റ ഒരു വനിതാ ടീം ഇല്ലാഞ്ഞത് തങ്ങളെ നിരാശപ്പെടുത്തിയെന്ന് കാണികളും അഭിപ്രായപ്പെട്ടു, അടുത്ത വർഷം കേരളത്തിന്റെ ടീം ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നതായും അവർ പറഞ്ഞു

The Joy Alukkas Exchange Women's Volley Season 3 has come to a close with an electrifying finale. Get the latest updates on the tournament's conclusion and the exciting moments that made it unforgettable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  a month ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  a month ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  a month ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  a month ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  a month ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  a month ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  a month ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  a month ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  a month ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  a month ago