കാര്‍ഷിക സെന്‍സസ് തുടങ്ങി
മലപ്പുറം: സാമ്പത്തിക സ്ഥിതിവിവര വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ ജൂലൈ ഒന്ന് മുതല്‍ തെരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ ഗൃഹസന്ദര്‍ശനം നടത്തി അടിസ്ഥാന വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയെ സംബന്ധിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ കര്‍ഷകരില്‍ നിന്നു ശേഖരിക്കുക, കൃഷിഭൂമിയുടെ പൂര്‍ണ വിവരങ്ങള്‍, ഭൂവിനിയോഗം, ഭൂഉടമസ്ഥത, കാര്‍ഷിക വിളകളുടെ വിതരണം, ജലസേചനം, വളം, കീടനാശിനി എന്നിവയുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ , പുത്തന്‍ കാര്‍ഷികനയം രൂപീകരിക്കുന്നതിനും വിലയിരുത്തുന്നതിനും ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍സസ് നടത്തുന്നത്.
വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന് ഷെരീഫ് കൂരി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."