വീണുപോയാല്‍ പിന്നെ രക്ഷയില്ല...! മരണം ഉറപ്പ്; കേരളത്തിലെ തിരച്ചില്‍ ഇല്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം
വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. സഞ്ചാരികള്‍ക്കാണെങ്കില്‍ ഇതൊരു വീക്ക്‌നസുമാണ്. ഹിഡന്‍ സ്‌പോട്ടുകള്‍ കണ്ടുപിടിച്ച് അവിടേക്ക് യാത്രപോകുന്നവരും ഏറെയാണ്. വെള്ളാച്ചാട്ടങ്ങള്‍ക്കരികില്‍ എത്തി സാഹസികത കാണിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ പ്രത്യേകിച്ചും യുവാക്കള്‍ക്ക് ഭയങ്കര താല്‍പര്യമാണ്. എന്നാല്‍ മനോഹരവും അല്‍പം സാഹസികവുമായ ഒരു വെള്ളച്ചാട്ടമുണ്ട് നമ്മുടെ കോഴിക്കോട്. കാണാന്‍ മനോഹരമാണെങ്കിലും ആളല്‍പം അപകടകാരിയാണ്.
കേരളത്തില്‍ തിരച്ചില്‍ പോലുമില്ലാത്ത ഒരേയൊരു വെള്ളച്ചാട്ടം. കോഴിക്കോട് കക്കയം അണക്കെട്ടിന് സമീപത്തായി കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഉരക്കുഴി വെള്ളച്ചാട്ടമാണത്. ഇതിന്റെ ഭംഗി നിങ്ങളെ അദ്ഭുതപ്പെടുത്തും. ഈ വെള്ളച്ചാട്ടത്തിനടുത്തായി ഒരു പാലവുമുണ്ട്.
കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടമായതിനാല്‍ തന്നെ ഇവിടെ സഞ്ചാരികള്‍ വളരെ കുറവാണ് എത്തുന്നത്. കൊടും കാടുകളാലും കൂറ്റന്‍ പാറകളാലും ചുറ്റപ്പെട്ട ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി നിങ്ങളെ ഏറെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ഈ വെള്ളച്ചാട്ടത്തിന് ചുറ്റും കൂറ്റന്‍ പാറകള്‍ ഉള്ളതുകൊണ്ട് തന്നെ ഇതിനടുത്തേക്ക് പോവാനും സാധിക്കില്ല. ഭൂരിഭാഗം പേരും ഡെക്കില്‍ നിന്നാണ് വെള്ളച്ചാട്ടം കാണുക.
നൂറ്റാണ്ടുകളായി വെള്ളം വീണുവീണ് ഇവിടെയുള്ള പാറക്കല്ലുകളില്‍ ഉരലുപോലെയുള്ള കുഴികളാണ്. അതുകൊണ്ടാണ് ഈ വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്ന പേര് വന്നതും. ഇതിലേക്ക് ഒരാള്‍ വീണുകഴിഞ്ഞാല്‍ ഈ കുഴിക്കുള്ളില്‍ പെട്ടുപോകും. പിന്നെ ഒരിക്കലും രക്ഷപ്പെടുത്താന്‍ സാധിക്കില്ല.
കൂടെയുള്ളവര്‍ ഒറ്റക്ക് തിരികെ പോവുക എന്നല്ലാതെ, മറ്റൊരു മാര്‍ഗവും ഇല്ല. ഇതാണ് ഈ വെള്ളച്ചാട്ടത്തെ ഇത്രമേല്‍ അപകടകാരിയാക്കുന്നത്. അതുകൊണ്ട് സഞ്ചാരികളെ മനോഹരമായ ഈ വെള്ളച്ചാട്ടം ശ്രദ്ധയോടെ കണ്ട് ആസ്വദിച്ചു പോവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."