ഹുസ്സൈൻ ദാരിമിയുടെ ജ്യേഷ്ഠ സഹോദരൻ അബ്ദുല്ല അന്തരിച്ചു
ദുബൈ/തൃശൂർ: ഗൾഫ് സുപ്രഭാതം ഗവേണിങ് ബോഡി അംഗവും ദുബൈ സുന്നി സെന്റര് ഓർഗനൈസിങ് സെക്രെട്ടറിയും സമസ്ത തൃശൂർ ജില്ലാ കമ്മിറ്റി അംഗവുമായ ഹുസ്സൈൻ ദാരിമിയുടെ ജ്യേഷ്ഠ സഹോദരനും മുൻ പ്രവാസിയുമായ തയ്യിൽ അബ്ദുല്ല (60) അന്തരിച്ചു. 30 വര്ഷം ഒമാനിലെ മസ്കത്തിലും അഞ്ചു വർഷത്തോളം യു.എ.ഇയിലെ റാസൽഖൈമയിലും പ്രവാസിയായിരുന്ന അബ്ദുല്ല 2 വര്ഷം മുൻപാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. അകലാട് തയ്യിൽ മുഹമ്മദ് മുസ്ലിയാരുടെയും, ആയിഷ ബീവിയുടെയും മകനാണ്. ഭാര്യ സക്കീന. മക്കൾ: ഷാനിദ് (യു.എ.ഇ), സഫ്ന. മരുമകൻ ജിൻഷാദ്. സഹോദരങ്ങൾ: മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, ഹുസ്സൈൻ, ഹസൻ, ഫാത്തിമ, നഫീസ, സൈനബ, ആമിനക്കുട്ടി, റുഖിയ്യ, ഖദീജ.
ചൊവ്വല്ലൂർപ്പടിയിലെ അബ്ദുല്ലയുടെ വീട്ടിലുള്ള മയ്യിത്ത് ഞായർ രാവിലെ 10.30ന് അകലാടുള്ള ഹുസ്സൈൻ ദാരിമിയുടെ വീട്ടിലെത്തിക്കും. അകലാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."