മതേതരത്വമാണ് ഇന്ത്യയുടെ മതം സഹചാരി ഖത്തർ
ദോഹ: 'മതേതരത്വം ഇന്ത്യയുടെ മതം' എന്ന പ്രമേയത്തിൽ സഹചാരി ഖത്തർ നാഷനൽ കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.മുഴുവൻ മതങ്ങളേയും പരിഗണിക്കുകയും വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. മതാധിഷ്ഠിത രാജ്യമായി ഇന്ത്യയെ പരിവർത്തിക്കാനുള്ള ശ്രമങ്ങളെ പൗരന്മാർ ജാഗ്രതയോടെ പ്രതിരോധിക്കണം. പ്രതീക്ഷയുള്ള ഭാവിക്കായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ഹിലാൽ ആരോമ ദർബാറിൽ നടന്ന സംഗമത്തിൽ റഷീദ് റഹ്മാനി കൈപ്രം വിഷയാവതരണം നടത്തി.
അജ്മൽ റഹ്മാനി അധ്യക്ഷത വഹിച്ചു. സക്കരിയ മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു.
ഡോക്ടർ നയീം മുള്ളുങ്ങൽ (പ്രഫസർ ഖത്തർ യൂണിവേഴ്സിറ്റി), ശ്രീ. അബ്രഹാം ജോസഫ് (സെക്രട്ടറി ഐ. സി. സി) അഷ്രഫ് ആറളം (കെ. എം. സി. സി ആക്റ്റിംഗ് ജന:സെക്രട്ടറി) സുനിൽ കുമാർ (സംസ്കൃതി ഖത്തർ) ബഷീർ തുവ്വരിക്കൽ (ഇങ്കാസ് കത്തർ) ഫള്‌ലു സാദാത്ത് നിസാമി അഞ്ചച്ചവിടി , ബഷീർ ഹുദവി നെല്ലായ, റഹീസ് ഫൈസി, അബൂ താഹിർ എന്നിവർ സംസാരിച്ചു.മജീദ് ഹുദവി പുതുപ്പറമ്പ് മോഡറേഷൻ നിർവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."