മുന്തിരിയുടെ ഗുണങ്ങളറിയാമോ...! കണ്ണിനും ഹൃദയത്തിനുമെല്ലാം ബെസ്റ്റാണ് ഈ കുഞ്ഞന്‍ പഴം
മധുരവും ചെറിയ ചവര്‍പ്പും പുളിയുമെല്ലാം അടങ്ങിയ പഴമാണ് മുന്തിരി. പല വലുപ്പത്തിലും നിറത്തിലും കുരുവുള്ളതും കുരുവില്ലാത്തതുമൊക്കെയായി പല തരിത്തിലുള്ള മുന്തിരികളുണ്ട്. വിറ്റാമിന്‍ എ, സി, ബി, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് മുന്തിരി. ഇതിനെ വെറുമൊരു പഴമായി മാത്രം കാണരുത്.
മുന്തിരി നിരവധി രോഗങ്ങളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുകയും മുന്തിരിയില്‍ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റായ ഫ്‌ലേവനോയ്ഡുകള്‍ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതുമാണ്. അതിനാല്‍ പലവിധ രോഗങ്ങളെയും ചെറുക്കാന്‍ മുന്തിരിക്ക് കഴിയും.
പ്രമേഹ രോഗികള്‍ക്ക് മുന്തിരി ബെസ്റ്റാണ്
കലോറി കുറവും നാരുകള്‍ ധാരാളവുമടങ്ങിയ മുന്തിരി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ സംതൃപ്തി നല്‍കുകയും അമിത ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുന്നതു തടയാനും സഹായിക്കുന്നു. മാത്രമല്ല വിശപ്പകറ്റുന്നതിനും മുന്തിരി പ്രധാന പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പിനെ ചെറുക്കാന്‍ സഹായിക്കും.
കാന്‍സറിന്
മുന്തിരിയിലെ ലിമോണിന് കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ ഉള്ളതിനാല്‍ ഇത് ദിവസവും കഴിക്കുന്നത് ചില കാന്‍സറിനെ തടയാന്‍ സഹായിക്കുന്നതാണ്.
സ്‌കിന്‍ അലര്‍ജിക്ക്
മുന്തിരിയിലടങ്ങിയ ആന്റിവൈറല്‍ ഗുണങ്ങള്‍ പലതരത്തിലുള്ള സ്‌കിന്‍ അലര്‍ജികളെ ചെറുക്കാനും സഹായിക്കുന്നു. പോളിയോ, ഹെര്‍പ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആന്റിവൈറല്‍ ഗുണങ്ങള്‍ സഹായിക്കും.
കണ്ണിന്റെ ആരോഗ്യം
മുന്തിരിയില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കണ്ണിന് പ്രശ്‌നമുള്ളവര്‍ക്ക് ഉണക്കമുന്തിരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മുന്തിരിയിലുള്ള റെസ് വെറാട്രോള്‍ ആണ് കണ്ണിന്റെ ആരോഗ്യം കാക്കുന്നത്.
ഹൃദയത്തിന്
ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ മുന്തിരി ബെസ്റ്റാണ്. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കാനും നല്ലതാണ്.
തലച്ചോറിന്
മുന്തിരിയിലെ റെസ് വെറാട്രോള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാനും ഇവ നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."