അബുദബി: വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ പോലിസ് നിർദ്ദേശം
അബുദബിയിലെ വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദബി പോലിസ് ഡ്രൈവർമാർക്ക് അറിയിപ്പ് നൽകി.
വേനലവധിയ്ക്ക് ശേഷം പുതിയ അധ്യയനവർഷം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പോലിസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. സ്‌കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ രക്ഷിതാക്കളോടും, സ്‌കൂൾ ബസ് ഡ്രൈവർമാരോടും അബുദബി പോലിസ് നിർദേശിച്ചു.
ഇതിന്റെ ഭാഗമായി അബുദബി പോലീസ് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
-സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യണം. ഇത്തരം ഇടങ്ങളിൽ മുന്നറിയിപ്പില്ലാതെ കുട്ടികൾ റോഡിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണം.
-സ്കൂൾ പരിസരങ്ങളിൽ അശ്രദ്ധമായി വാഹനം ഡ്രൈവ് ചെയ്യണം.
-സ്കൂൾ പരിസരങ്ങളിൽ വേഗപരിധി സംബന്ധിച്ച നിബന്ധനകൾ കർശനമായി പാലിക്കണം.
-സ്കൂൾ പരിസരങ്ങളിൽ സിഗ്നലുകൾ, കാൽനടയാത്രികർക്ക് റോഡ് മുറിച്ച് കടക്കുന്നതിനുള്ള പാതകൾ, വഴിയോര പാതകൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പുലർത്തണം.
-സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യരുത്. പാർക്കിങ്ങിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വാഹനങ്ങൾ നിർത്തേണ്ടതാണ്.
In Abu Dhabi, the police have issued a new directive urging drivers to exercise caution and drive safely around school zones. This measure aims to enhance student safety and reduce the risk of accidents during school drop-off and pick-up times. The initiative is part of ongoing efforts to promote road safety and protect the community's youngest members.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."