വനിതാ ഡോക്ടറുടെ കൊലപാതകം; പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിനെ സസ്‌പെന്‍ഡ് ചെയ്ത് ഐഎംഎ
ന്യൂഡല്‍ഹി: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐഎംഎ) മുന്‍ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷിനെതിരെ വലിയ ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യം കണക്കിലെടുത്താണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തത്. ദേശീയ പ്രസിഡന്റ് ഡോ. ആര്‍ വി. അശോകന്‍ രൂപീകരിച്ച അച്ചടക്ക സമിതി ഐഎംഎ കൊല്‍ക്കത്ത ബ്രാഞ്ച് വൈസ് പ്രസിഡന്റ് കൂടിയായ ഡോ.സന്ദീപ് ഘോഷിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യാന്‍ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സിബിഐ ഡോ. സന്ദീപ് ഘോഷിന്റെ നുണപരിശോധന പൂര്‍ത്തിയാക്കിയത്. സംഭവം മറച്ചുവെക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പിജി ഡോക്ടറുടെ കുടുംബം ആരോപിച്ചിരുന്നു. മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും സന്ദീപ് ഘോഷിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
The Indian Medical Association (IMA) suspends Principal Sandeep Ghosh following the brutal murder of a woman doctor, sparking outrage and demands for justice within the medical community.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."