തലശ്ശേരി സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഷാര്‍ജ: തലശ്ശേരി സ്വദേശിയായ ഹൈസം ജലീല്‍ (26) ഷാര്‍ജയില്‍ ഉറക്കത്തിനിടെ മരിച്ചു. ദുബൈയില്‍ ബിസിനസുള്ള ഷാര്‍ജ നബ്ബ മസ്ജിദിനടുത്തു താമസിക്കുന്ന എം.ജലീലിന്റെ മകനാണ്.
കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഹൈസം രാവിലെ പതിവ് പോലെ ഉണരാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചെന്ന് നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് ശ്രദ്ധിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബൈയില്‍ ഖബറടക്കി.
പൂര്‍ണ ആരോഗ്യവാനായ യുവാവിന്റെ മരണം പരിചിത വൃത്തങ്ങളെ വേദനയിലാഴ്ത്തി. നിത്യേനയുള്ള നടത്തവും ശാരീരിക വ്യായാമാവും പതിവാക്കുകയും ആഹാരക്രമം കൃത്യമായി പാലിക്കുകയും ചെയ്തിരുന്ന യുവാവിന്റെ പൊടുന്നനെയുണ്ടായ വേര്‍പാട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും.
മാഹി സ്വദേശിനി സഫാന ജലീല്‍ ആണ് മാതാവ്. സഹോദരന്‍ നിഫ്താഷ് (ബംഗളുരു), സഹോദരി സിയ (ഷാര്‍ജ).
native of Thalassery died in Sharjah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."