ഹോട്ട്സ്റ്റാറിന്റെ പടിയിറക്കം; ഒടിടിയില്‍ ഇനി റിലയന്‍സിന്റെ കുത്തക
ഡിസ്‌നി ഹോട്ട്സ്റ്റാറും റിലയന്‍സും തമ്മിലുള്ള ലയനം പൂര്‍ണതയിലേക്ക്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചതോടെ ഈ വര്‍ഷം അവസാനമോ 2025 ആദ്യമോ ലയന നടപടികള്‍ പൂര്‍ത്തിയാകും. ഇതോടു കൂടി ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ വിനോദ രംഗത്ത് നിന്നും അപ്രത്യക്ഷമാകും.
ഇന്ത്യയിലെ ഏറ്റവും പ്രേക്ഷകരുള്ള ഡിസ്‌നി ഹോട്ട്സ്റ്റാര്‍ നെ ഒപ്പംകൂട്ടുന്നതിലൂടെ റിലയന്‍സിന് വിനോദ വ്യവസായത്തില്‍ മേധാവിത്വം ലഭിക്കും. ഐ.പി.എല്‍ ക്രിക്കറ്റ്, ഐ.എസ്.എല്‍ ഫുട്‌ബോള്‍ അടക്കമുള്ള സ്‌പോര്‍ട്‌സ് ഇവന്റുകളുടെയും സംപ്രേക്ഷണ അവകാശം റിലയന്‍സിനാണ്. ലയനത്തോടു കൂടി പരസ്യ നിരക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും അടക്കമുള്ള കാര്യങ്ങള്‍ റിലയന്‍സ് ഏകപക്ഷീയമായി തീരുമാനിച്ചേക്കുമെന്ന ഭയം കോംപറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കുണ്ട്. ഇതാണ് അവര്‍ ലയനത്തിനെതിരേ രംഗത്തു വരാനുള്ള പ്രധാന കാരണം.
സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുമായിട്ടാകും ഡിസ്‌നി-റിലയന്‍സിന്റെ മല്‍സരം. ഡിസ്‌നിയുടെ കണ്ടന്റുകള്‍ കൂടി ലഭിക്കുന്നതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ റിലയന്‍സിന് സാധിക്കും. മലയാളത്തില്‍ മാത്രം 100ലധികം സിനിമകളുടെ അവകാശം ഹോട്ട്സ്റ്റാറിനുണ്ട്.
ലയനശേഷം 10 പേരാകും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകുക. റിലയന്‍സില്‍ നിന്ന് അഞ്ചുപേരും ഡിസ്‌നിയില്‍ നിന്ന് മൂന്ന് പ്രതിനിധികളും ഉണ്ടാകും. രണ്ടുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരാകും. പുതിയ കമ്പനിയില്‍ 46.82 ശതമാനം ഓഹരികള്‍ റിലയന്‍സിനും 36.84 ഓഹരികള്‍ ഡിസ്‌നിക്കും ലഭിക്കും. 70,350 കോടി രൂപയുടേതാണ് ലയനം. ലയനത്തോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, കളേഴ്‌സ്, അടക്കം 120 ഓളം ചാനലുകള്‍ പുതിയ കമ്പനിക്കു കീഴിലുണ്ടാകും.
Reliance Industries has acquired Hotstar, India's leading streaming platform, in a swift deal. Get the latest updates on this significant development in the entertainment industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."