HOME
DETAILS

പുന്നപ്പുഴ കണ്ണീർ പുഴയായിട്ട് ഇന്നേക്ക് ഒരുമാസം

  
നിസാം കെ അബ്ദുല്ല
August 30, 2024 | 1:07 AM

One Month Since the Devastating Punnapuzha Flood A Communitys Resilience

കൽപ്പറ്റ: പ്രകൃതിസൗന്ദര്യം തുളുമ്പുന്ന ഗ്രാമങ്ങളുടെ മനോഹാരിതയേറ്റി പാറക്കൂട്ടങ്ങൾക്കിടയിലൂടെ ശാന്തമായി ഒഴുകിയിരുന്ന പുന്നപ്പുഴ രൗദ്രഭാവം പൂണ്ട് കലിതുള്ളി ഒഴുകിയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. നാട് നടുങ്ങിയ ആ രാത്രിയിൽ അവിടെ നിന്ന് തുടച്ചുനീക്കപ്പെട്ടത് നൂറുകണക്കിന് മനുഷ്യരും അവരുടെ സമ്പത്തും സ്വപ്‌നങ്ങളുമായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തം കവർന്നത് 270 മനുഷ്യരെയാണ്. കാണാതായവരിൽ 119 പേരാണുള്ളത്. 231 മൃതദേഹങ്ങളും 217 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. 17 കുടുംബങ്ങൾ ഒരാൾപോലും അവശേഷിക്കാതെ ഭൂമിയിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. 21 പേർ അനാഥരായി. ഇതിൽ മൂന്നും അഞ്ചും വയസുള്ള കുട്ടികളുമുണ്ട്. 236 വീടുകൾ ഒലിച്ചുപോയി. 1555 വീടുകൾ വാസയോഗ്യമല്ലാതായി. 1200 കോടി രൂപയുടെ നാശനഷ്ടമാണ് ഇരുട്ടിവെളുക്കുമ്പോഴേക്കും ഉണ്ടായത്.

വെള്ളൊലിപ്പാറയുടെ ഭാഗങ്ങൾ പുന്നപ്പുഴയിലേക്ക് ആയിരം അടിക്കും മുകളിൽ നിന്ന് കുത്തിയൊലിച്ച് വീണതോടെയാണ് ലോകം തന്നെ നടുങ്ങിയ അപകടമുണ്ടായത്. മൂന്നുതവണയായി ഉരുൾ പൊട്ടിയപ്പോൾ തുടച്ചുനീക്കപ്പെട്ടത് മൂന്ന് ഗ്രാമങ്ങളാണ്. ഒപ്പം അവിടെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന ഒരുകൂട്ടം മനുഷ്യരും. കുത്തിയൊലിച്ചെത്തിയ വെള്ളത്തെ വകവെക്കാതെ തന്റെ ജീപ്പുമായി കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ കുതിച്ച് മരണം വരിച്ച പ്രജീഷ്, ദുരന്തം പുറംലോകത്തെ അറിയിച്ച നീതു, മറ്റുള്ളവർക്ക് രക്ഷാകവചമൊരുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുപോയ സനീർ എന്ന കുട്ടിമോൻ അങ്ങിനെ നൂറുകണക്കിന് മനുഷ്യരെയാണ് ദുരന്തം ഇല്ലാതാക്കിയത്.

നാട് പകച്ച് നിൽക്കുമ്പോൾ തങ്ങളുടെ ജീപ്പുകളുമായി ഓടിയെത്തി ആദ്യരക്ഷാപ്രവർത്തനം നടത്തിയ പ്രദേശത്തെ ടാക്‌സി ഡ്രൈവർമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ചൂരൽമലക്കും മുണ്ടക്കൈക്കും ഇടയിൽ അതിജീവന പ്രതീക്ഷകളുടെ ബെയ്‌ലി പാലം നിർമിച്ച സൈന്യമടക്കം എണ്ണിയാലൊടുങ്ങാത്ത സുമനസുകൾ നൽകിയ പിൻബലത്തിലാണ് ദുരന്തത്തിൽ നിന്നും നാട് പതിയെ മുക്തമായി തുടങ്ങിയത്. ഓടിയെത്തി കൂടെ നിന്ന് മന്ത്രിസഭ ഉപസമിതിയും ഒരു ജനതയുടെ ദുഃഖം തങ്ങളുടേതുകൂടിയാക്കി.

 വയനാടിനൊപ്പം കേരളമൊന്നാകെ കണ്ണീരിലായപ്പോൾ ചേർത്തുപിടിച്ച അയൽ സംസ്ഥാനങ്ങളും അവിടുത്തെ മനുഷ്യരും അതിജീവനത്തിന് കരുത്തേകുകകാണ്. സ്‌നേഹത്തോടെ ജീവിച്ചവർക്ക് അവസാനം ഒന്നിച്ചുറങ്ങാൻ മണ്ണൊരുക്കിയും നാട് തങ്ങളുടെ പ്രതിബദ്ധത കാട്ടി. താൽക്കാലിക പുനരധിവാസവും ഏറെക്കുറെ പൂർത്തിയായി. കൈപിടിക്കാൻ ഓടിയെത്തിയ സുമനസുകളും സമസ്തയടക്കമുള്ള സംഘടനകളും പ്രഖ്യാപിച്ച വീടുകളും സഹായ പദ്ധതിയും ദുരന്തം കരിനിഴൽ തീർത്തവർക്ക് ആശ്വാസത്തിന്റെ വെളിച്ചമായി. തകർന്നുപോയ അവരുടെ സ്വപ്‌നങ്ങളെ വീണ്ടും നിറമുള്ളതാക്കാൻ ഇനി വേണ്ടത് കുറ്റമറ്റ രീതിയിലുള്ള പുനരധിവാസം കൂടിയാണ്.

 Marking one month since the Punnapuzha flood tragedy, where landslides claimed 270 lives and displaced hundreds in Mundakkai and Chooralmala. The community is slowly recovering with ongoing rehabilitation efforts.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago