ആധാരമെഴുത്തുകാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും 5000 രൂപ ഓണക്കാല ഉത്സവബത്ത പ്രഖ്യാപിച്ച് രജിസ്‌ട്രേഷന്‍ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും 2024 ലെ ഓണക്കാല ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ധനവ് വരുത്തിയാണ് ഉത്സവബത്തായി 5000 രൂപയാക്കിയത്. ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചട്ടുണ്ടെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് വ്യക്തമാക്കി.
കേരള ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടര്‍മാരുടെയും, ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ യോഗത്തിലാണ് തീരുമാനം. കൂടാതെ വയനാട് ജില്ലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കുവാനും ബോര്‍ഡ് തീരുമാനിച്ചു.
The Registration Department has announced an Onam bonus of ₹5000 for writers and those receiving pension from the Kerala Government's Welfare Fund. The move aims to bring cheer to these groups during the festive season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."