കുവൈത്തില്‍ കുടിയേറ്റ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന
കുവൈത്തില്‍ കുടിയേറ്റ നിയമലംഘകരെ പിടികൂടാൻ വ്യാപക പരിശോധന. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടാനായി അധികൃതർ പരിശോധന ആരംഭിച്ചു. രാജ്യത്തെ തൊഴിൽമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. ആറ് ഗവർണ്ണറേറ്റുകളുടെയും വിവിധ സർക്കാർ ഏജൻസികളുടെയും സഹകരണത്തോടെയാണ് പരിശോധന.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രാജ്യത്തെ തൊഴിൽമേഖലയിലെ പ്രതിസന്ധികൾ എങ്ങനെ തരണം ചെയ്യാമെന്നു ചർച്ച ചെയ്തു. ഈ വർഷം ആദ്യം കുവൈത്തില്‍ ഒരു ലക്ഷത്തിലേറെ താമസ-കുടിയേറ്റ നിയമലംഘകരുണ്ടായിരുന്നു. ഇവർക്ക് രാജ്യം വിട്ട് പോകാനും, സ്പോൺസർഷിപ്പ് മാറി താമസ രേഖ (ഇഖാമ) നേടാനുമുള്ള ഒരു പൊതുമാപ്പ് അനുവദിച്ചിരുന്നു. ഇതുവഴി 65,000 വിദേശികളാണ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്.
Kuwait Launches Widespread Inspections to Catch Immigration Law Violators
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."