HOME
DETAILS

നിയസഭാ തെരഞ്ഞെടുപ്പില്‍ 'പുറത്തുനിന്നുള്ളവര്‍'ക്ക് സീറ്റ്; ജമ്മുകശ്മിര്‍ ബി.ജെ.പിയില്‍ പൊരിഞ്ഞ പോര്

  
Web Desk
September 02, 2024 | 6:47 AM

Jammu and Kashmir Assembly Election Sparks Internal Turmoil in BJP

ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മുകശ്മിരില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണ നേരിട്ടെന്ന് ചൂണ്ടിക്കാട്ടി കൂട്ടരാജി തുടരുന്നതിനിടെ മുതിര്‍ന്ന നേതാവ് ചന്ദര്‍ മോഹന്‍ പാര്‍ട്ടിവിട്ടു. പിന്നാലെ ഛംബ് മേഖലയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി നേതൃത്വത്തിനെതിരേ പ്രതിഷേധവുമായി ഇറങ്ങിയതോടെ സംസ്ഥാന ബി.ജെ.പി നേരിടുന്നത് അസാധാരണ പ്രതിസന്ധി.

ഏതാനും ജില്ലാ സെക്രട്ടറിമാരും രാജിഭീഷണി മുഴക്കിയിട്ടുണ്ട്. ജമ്മു ഈസ്റ്റില്‍ സ്ഥാനാര്‍ഥി ആകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന നേതാവായിരുന്നു ചന്ദര്‍ മോഹന്‍ ശര്‍മ. മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
'പുറത്തുനിന്നുള്ളവര്‍'ക്ക് കൂടുതല്‍ പരിഗണനനല്‍കുന്നുവെന്നാണ് വിമതരുടെ ആരോപണം. വിവിധ പാര്‍ട്ടികളില്‍നിന്ന് എത്തുന്നവര്‍ക്ക് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് പൊട്ടിത്തെറിക്കിടയാക്കിയത്. ഛംബ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നേതൃത്വത്തിനെതിരേ ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. രാപ്പകല്‍ വ്യത്യാസമില്ലാതെ ബി.ജെ.പിക്കു വേണ്ടി വിയര്‍പ്പൊഴുക്കുന്നവരെ സ്ഥാനാര്‍ഥിയാക്കണമെന്നും ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്നും പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.

സാംബ ജില്ലാ പ്രസിഡന്റ് കശ്മീര്‍ സിങ്, യുവമോര്‍ച്ച ജമ്മു ജില്ലാ പ്രസിഡന്റ് കനവ് ശര്‍മ എന്നിവരും രാജിവച്ചിട്ടുണ്ട്. നാഷനല്‍ കോണ്‍ഫറന്‍സില്‍നിന്ന് ബി.ജെ.പിയിലെത്തിയ മുന്‍മന്ത്രി സുര്‍ജിത് സിങ് സാല്‍ത്തിയയെ സാംബയില്‍ സ്ഥാനാര്‍ഥിയാക്കിയതാണ് ഇവരെ ചൊടിപ്പിച്ചത്. രണ്ടു നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ജമ്മു ഈസ്റ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അതൃപ്തിയുണ്ട്. അഴിമതിക്കേസുകളില്‍ പ്രതിയായ മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രിയ സേഥിയുടെ ഭര്‍ത്താവ് യുദ്ധ്‌വീര്‍ സേഥിയാണ് ഇവിടെ സ്ഥാനാര്‍ഥി. ഇതില്‍ പ്രതിഷേധിച്ചാണ് കനവ് ശര്‍മയുടെ രാജി. ജമ്മു നോര്‍ത്ത്, മാതാ വൈഷ്‌ണോ ദേവി, അഖ്‌നൂര്‍, രാംബന്‍, പഡ്ഡര്‍ മണ്ഡലങ്ങളിലും ബി.ജെ.പിയുടെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെയും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്.

ജമ്മുകശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം നടക്കുന്ന ആദ്യ നിര്‍ണായക തെരഞ്ഞെടുപ്പില്‍ എന്തുവില കൊടുത്തും അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ബി.ജെ.പി നടത്തുന്നതിനിടെയാണ് പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കുന്നവിധത്തിലുള്ള പാളയത്തില്‍പ്പട ഉണ്ടായിരിക്കുന്നത്. ജമ്മുകശ്മിരില്‍ ബി.ജെ.പി തനിച്ചാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നേരത്തേ പൊട്ടിത്തെറിയെ തുര്‍ന്ന് 44 പേരുടെ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പിന്‍വലിച്ചിരുന്നു. പിന്നീട് 19 പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയാണ് പുറത്തുവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  5 days ago
No Image

ജോർജിയയിൽ തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നു വീണ് അപകടം; വിമാനത്തിലുണ്ടായിരുന്നത് 20 സൈനികർ; രക്ഷാപ്രവർത്തനം ആരംഭിച്ചു

International
  •  5 days ago
No Image

രഹസ്യബന്ധമുണ്ടെന്ന് പരസ്‌പരം സംശയം; ബാങ്ക് മാനേജരായ ഭാര്യയെ ക്രിക്കറ്റ് ബാറ്റ്കൊണ്ട് തലയ്ക്കടിച്ച് കൊന്നു

crime
  •  5 days ago
No Image

അവാർഡ് വിവാദം; ജൂറിയെ അംഗീകരിക്കണമെന്ന് റസൂൽ പൂക്കുട്ടി

uae
  •  5 days ago
No Image

കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്; 40 പേർ കളത്തിൽ

Kerala
  •  5 days ago
No Image

'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി: ചെങ്ങന്നൂർ സ്വദേശിക്ക് 20,50,800 ലക്ഷം രൂപ നഷ്ടമായി; പ്രധാന പ്രതികളിൽ ഒരാൾ മൈസൂരിൽ അറസ്റ്റിൽ

crime
  •  5 days ago
No Image

വിമാനത്താവളത്തിലെ ക്യൂ ഒഴിവാക്കാം; ഷാർജ എയർപോർട്ട് യാത്രക്കാർക്ക് ഇനി വീട്ടിലിരുന്ന് ചെക്ക്-ഇൻ ചെയ്യാം

uae
  •  5 days ago
No Image

11 പന്തിൽ അർദ്ധസെഞ്ച്വറി; റെക്കോർഡ് ബുക്കുകൾ തിരുത്തിക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൽ പുതു താരോദയം

Cricket
  •  5 days ago
No Image

ഡൽഹി സ്ഫോടനം; നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവെച്ച് രാജ്യതലസ്ഥാനത്ത് നിന്നുള്ള യുഎഇ പ്രവാസികൾ 

uae
  •  5 days ago
No Image

പത്തനംതിട്ടയിൽ സിപിഐഎമ്മിന് തിരിച്ചടി; വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ കോൺഗ്രസിലേക്ക്; 'മാഫിയ ബന്ധം' ആരോപണം

Kerala
  •  5 days ago