HOME
DETAILS

ലൈംഗികാരോപണം; നടന്‍ ബാബുരാജിനെതിരെ കേസെടുത്തു

  
Web Desk
September 02, 2024 | 4:44 PM

Actor Baburaj Accused of Sexual Misconduct Case Filed

കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ലൈംഗികാരോപണത്തില്‍ നടന്‍ ബാബുരാജിനെതിരേ കേസെടുത്തു. അടിമാലി പോലീസാണ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായതെന്നും, തനിക്ക് അറിയാവുന്ന മറ്റു ചില  പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണെന്നാണ് ബാബുരാജ് വ്യക്തമാക്കുന്നത്. 2019 ല്‍ താന്‍ ആലുവയില്‍ അല്ല, മൂന്നാറില്‍ ആണ് താമസമെന്നും ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നുവെന്നും, പിന്നീട് 2020 ല്‍ കോവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നതെന്നും ബാബുരാജ് പറയുന്നു. താന്‍ അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തലെന്നും, ആരോപണങ്ങള്‍ 100 ശതമാനം തെറ്റായതും, കഴമ്പില്ലാത്തതുമാണെന്നും നടന്‍ പറയുന്നു. സംഘടനയുമായി ബന്ധപ്പെട്ടവരെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ പറ്റുന്ന സാഹചര്യമാണെന്നും ബാബുരാജ് പറയുന്നു.

A case has been registered against Malayalam actor Baburaj for alleged sexual misconduct. The investigation is underway, and further details are awaited.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago