HOME
DETAILS
MAL
വിമാനത്തിനുള്ളില്‍ പുകവലിച്ച കാസര്‍കോട് സ്വദേശിക്കെതിരേ കേസെടുത്ത് പൊലിസ്
September 03 2024 | 03:09 AM
മംഗളൂരു: വിമാനത്തിനുള്ളില്‍ വച്ച് പുകവലിച്ച മലയാളി യുവാവിനെതിരേ കേസെടുത്ത് പൊലിസ്. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുസ്തഫ ഹുസൈനെ(24)തിരെയാണ് കേസ് . അബൂദബിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് യുവാവ് യാത്ര ചെയ്തത്. വിമാനം മംഗളൂരുവില്‍ എത്താറായപ്പോഴാണ് ശുചിമുറിയില്‍ പോയി സിഗരറ്റ് വലിച്ചത്. വിമാന അധികൃതര്‍ നല്‍കിയ പരാതിയില്‍ ബജ്‌പെ പൊലിസാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."