HOME
DETAILS

കെ. സുധാകരന്‍ കടുത്ത അതൃപ്തിയില്‍; സ്വതന്ത്രനാകുമോ? 12 മണിക്ക് വാര്‍ത്താസമ്മേളനം

  
Web Desk
March 19, 2026 | 5:10 AM

k-sudhakaran-dissatisfaction-independent-run-pressmeet

കണ്ണൂര്‍: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തന്നെ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍. സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കണ്ടേക്കും.

എം.പിമാര്‍ക്ക് സീറ്റില്ലെന്ന് നേതൃത്വം തീരുമാനിച്ചതുമുതല്‍ കടുത്ത അതൃപ്തിയിലാണ് സുധാകരന്‍. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥിപട്ടിക പുറത്തുവന്നാല്‍ ഉടന്‍ അദ്ദേഹം മാധ്യമങ്ങളെ കാണും.

സീറ്റില്ലാതെ ഡല്‍ഹിയില്‍ നിന്ന് മടങ്ങില്ലെന്ന കര്‍ശന നിലപാടിലായിരുന്നു കെ. സുധാകരന്‍. അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചകളെ നിരീക്ഷിച്ച അദ്ദേഹം, സീറ്റില്ലെന്ന വാര്‍ത്തയോട് 'ബാക്കി നാളെ നോക്കാം' എന്ന് മാത്രമാണ് സഹായികളോട് പ്രതികരിച്ചത്. സുധാകരനില്‍ നിന്ന് വലിയൊരു പൊട്ടിത്തെറി ഉണ്ടാകുമോ എന്ന ഭയം സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ട്. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള തീവ്രശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരുകയാണ്. രമേശ് ചെന്നിത്തലയും മറ്റ് എം.പിമാരും സുധാകരനുമായി നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം തന്റെ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. 

അതേസമയം, ബി.ജെ.പി നേതൃത്വം സുധാകരനെ സമീപിച്ചു. കെ. സുധാകരനെ കൂടാതെ അടൂര്‍ പ്രകാശും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ട കണ്ണൂര്‍, കോന്നി സീറ്റുകളില്‍ നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

 

Senior Congress leader K. Sudhakaran has reportedly expressed strong dissatisfaction, sparking speculation over whether he might contest as an independent candidate. The development has created ripples within Kerala politics, especially within the Congress party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പൗരനുൾപ്പെടെ ഏഴു വിദേശികൾ അറസ്റ്റിലായ സംഭവം; അന്ന് ശെയ്ഖ് ഹസീന പറഞ്ഞ സ്വതന്ത്ര ക്രിസ്ത്യൻ രാജ്യമെന്ന സ്വപ്നം

International
  •  3 hours ago
No Image

ഉദ്യോഗസ്ഥർക്കെതിരേ എക്‌സൈസ് കമ്മിഷണർ: വാഹനപരിശോധന 'ആർക്കോ വേണ്ടി'; നാലുമണിക്കൂർ വാഹനപരിശോധന നടത്താൻ കർശന നിർദേശം

Kerala
  •  4 hours ago
No Image

ദുബൈയില്‍ ഫ്‌ലാറ്റിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ ചില്ല് പൊട്ടി വീണ് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

uae
  •  4 hours ago
No Image

മെസ്സിയുടെ ഒറ്റ ​ഗോളിൽ പിറന്നത് ഇതിഹാസ നേട്ടം; പക്ഷേ എന്നിട്ടും മയാമിയെ രക്ഷിക്കാനായില്ല

Football
  •  4 hours ago
No Image

ഖത്തറിലെ റാസ് ലഫാന്‍ വാതക കേന്ദ്രത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; വരാനിരിക്കുന്നത് കടുത്ത ഇന്ധനപ്രതിസന്ധിയും; ഇറാനുമായി നയതന്ത്ര ബന്ധം മുറിക്കും

qatar
  •  4 hours ago
No Image

പെരുന്നാളുകൾക്ക് മൂന്നു ദിവസത്തെ അവധി; നാലര പതിറ്റാണ്ട് മുമ്പത്തെ ഉത്തരവിന് എന്തു സംഭവിച്ചു?

Kerala
  •  4 hours ago
No Image

ഐ.ടി ജീവനക്കാർക്ക് ഇരട്ട ദുരിതം; ദീർഘ അവധിയിൽ പോകാൻ കമ്പനികളുടെ ഇ മെയിൽ സന്ദേശം

National
  •  5 hours ago
No Image

പത്രിക സമർപ്പണത്തിൽ ഒന്നാമനാകാൻ പിണറായി വിജയൻ; മുഖ്യമന്ത്രി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Kerala
  •  5 hours ago
No Image

യു.എസ് ചാരനടക്കം 7 വിദേശികള്‍ എന്‍.ഐ.എ പിടിയില്‍; ഭീകരപ്രവര്‍ത്തനം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

crime
  •  5 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

Kerala
  •  5 hours ago