HOME
DETAILS

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

  
Web Desk
March 18, 2026 | 6:22 PM

iran executes man for spying for israel

തെഹ്‌റാന്‍: ഇറാനില്‍ ഇസ്‌റാഈല്‍ ചാരന്റെ വധശിക്ഷ നടപ്പാക്കി. കൂറുഷ് കീവാനി എന്നയാളെയാണ് ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഫെബ്രുവരി 28ന് സംഘര്‍ഷം ആരംഭിച്ചശേഷം ഇതാദ്യമായാണ് ഇറാനില്‍ ചാരപ്രവൃത്തിയുടെ പേരില്‍ വധശിക്ഷ നടപ്പാക്കുന്നത്. 

ഇറാനിലെ അതിസുരക്ഷ മേഖലകളെക്കുറിച്ചുള്ള വിവരങ്ങളും, ചിത്രങ്ങളും മൊസാദ് സംഘത്തിന് ഇയാള്‍ കൈമാറിയെന്നാണ് വിവരം. ബുധനാഴ്ച്ച കൂറൂഷ് ഇവാനിയുടെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ ജുഡീഷ്യറിയുടെ അറിയിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ പിടിയിലായത്.

അതേസമയം പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇസ്റാഈൽ ശക്തമാക്കുന്നതായി റിപ്പോർട്ട്. ഇറാൻ ഇന്റലിജൻസ് മന്ത്രി ഇസ്‌മാഈൽ ഖാത്തിബിനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്റാഈൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച രാത്രി തെഹ്‌റാനിൽ നടത്തിയ മിന്നലാക്രമണത്തിലാണ് ഖാത്തിബ് കൊല്ലപ്പെട്ടതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് വ്യക്തമാക്കി. എന്നാൽ ഇറാൻ ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

ഖാത്തിബിനൊപ്പം മന്ത്രാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചതായി ഇസ്റാഈൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇസ്റാഈൽ വധിക്കുന്ന മൂന്നാമത്തെ മുതിർന്ന ഇറാൻ നേതാവാണ് ഖാത്തിബ്. ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ബാസിജ് കമാൻഡർ ഗുലാംറെസ സുലൈമാനി എന്നിവരെ ചൊവ്വാഴ്ച ഇസ്റാഈൽ വധിച്ചിരുന്നു. കൊല്ലപ്പെട്ടതായി ഇറാൻ ഇന്ന് സ്ഥിരീകരിച്ചിരുന്നു.

മുൻ പാർലമെന്റ് സ്പീക്കറും സുരക്ഷാ സമിതി സെക്രട്ടറിയുമായിരുന്ന അലി ലാരിജാനിയുടെ വധം ഇറാന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാന്റെ അധികാര കേന്ദ്രങ്ങളിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. വരും ദിവസങ്ങളിൽ കൂടുതൽ ഇറാൻ നേതാക്കളെ ലക്ഷ്യമിടുമെന്ന് ഇസ്റാഈൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

iran has carried out the execution of an alleged israeli spy. the individual, identified as kourosh keivani, was executed on charges of espionage. this is the first execution in iran on espionage charges since the conflict began on february 28.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  9 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  9 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  9 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  9 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  9 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  9 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  9 days ago
No Image

ബെംഗളൂരുവിൽ മലയാളി യുവതിക്ക് ക്രൂരമർദനം: തലച്ചോറിന് ഗുരുതര പരിക്ക്, പ്രതി ദീപക് കൃഷ്ണയുടെ കുറ്റസമ്മത ഓഡിയോ പുറത്ത്

Kerala
  •  9 days ago
No Image

തമിഴകത്ത് കാവിക്കൊടി താഴ്ത്തി ജനവിധി; ബി.ജെ.പിയെ തെരഞ്ഞ് പിടിച്ച് തോല്‍പ്പിച്ച് ജനം

National
  •  9 days ago
No Image

'ഞാന്‍ തോറ്റിട്ടില്ല, രാജിവയ്ക്കില്ല'; നടന്നത് ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

National
  •  9 days ago

No Image

ശനിയാഴ്ച്ച വരെ ഇടിയോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  10 days ago
No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  10 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  10 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  10 days ago