HOME
DETAILS

വയനാട് രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു; അജിത് കുമാറിനെതിരെ സിപിഐ വയനാട് ജില്ലാ സെക്രട്ടറിയുടെ രൂക്ഷ വിമര്‍ശനം

  
September 03, 2024 | 12:08 PM

CPI Leader Slams Ajith Kumar Over Wayanad Conservation Efforts

കല്‍പ്പറ്റ: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ വയനാട് ജില്ലാ സെക്രട്ടറി. വയനാട് ഉരുള്‍ പൊട്ടല്‍ രക്ഷാപ്രവര്‍ത്തനം സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചെന്നും, എഡിജിപിയുടെ പല ഇടപെടലിലും സംശയമുണ്ടായിരുന്നെന്നും സിപിഐ ജില്ലാ സെക്രട്ടറി ഇജെ ബാബു പറയുന്നു.

വയനാട്ടിലെ ദുരന്തമുണ്ടായപ്പോള്‍ നാലുമന്ത്രിമാര്‍ സ്ഥലത്തെത്തി പ്രതിപക്ഷ എംഎല്‍എമാര്‍ക്കുപോലും ആക്ഷേപമില്ലാത്ത വിധത്തിലായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. റവന്യൂമന്ത്രി കെ രാജന്‍ സംഭവ സ്തലത്ത് നിന്ന് ഒരു ദിവസം മാറിയപ്പോഴാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ എഡിജിപി പ്രവര്‍ത്തിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പടെ നല്‍കുന്ന ഭക്ഷണവിതരണം നിര്‍ത്താന്‍ എഡിജിപി ആവശ്യപ്പെട്ടു. ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കുകയെന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമായിരുന്നു എഡിജിപിയുടെ നീക്കമെന്നും, ഇക്കാര്യം പിറ്റേദിവസം റവന്യൂമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഭക്ഷണവിതരണം പഴയപോലെയായതെന്നും ഇജെ ബാബു പറയുന്നു.

ഉരുള്‍പൊട്ടല്‍ മേഖലയിലെ വിവാദത്തിന് പിന്നില്‍ എഡിജിപിയാണെന്നാണ് സിപിഐ പറയുന്നത്. റവന്യൂമന്ത്രി വയനാട്ടില്‍ നിന്ന് തൃശൂരിലേക്ക് പോയ സമയത്തായിരുന്നു അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായതെന്നും ജില്ലാ സെക്രട്ടറി പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഭക്ഷണവിതരണം ചെയ്യുന്നത് നിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാരോ, മന്ത്രിമാരോ തീരുമാനമെടുത്തിരുന്നില്ല. പൊടുന്നനെ എഡിജിപി തീരുമാനമെടുക്കുകയും അന്ന് രാത്രി തന്നെ അത് നടപ്പിലാക്കുകയും ചെയ്തു. പിന്നീട് ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

The CPI Wayanad district secretary has strongly criticized Ajith Kumar for his attempts to sabotage the Wayanad conservation efforts, accusing him of being against the government's initiatives to protect the region's ecosystem.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പവർ ബാങ്ക് മാത്രമല്ല, ഇതും ഉപയോ​ഗിക്കാനാകില്ല; ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി വിമാനകമ്പനികൾ

uae
  •  7 days ago
No Image

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ 2 ദേശീയ കയാക്കിംഗ് താരങ്ങൾക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള അന്തരിച്ചു

Kerala
  •  7 days ago
No Image

ജപ്പാന്‍ തീരത്ത് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്

International
  •  7 days ago
No Image

കാലാവസ്ഥ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ സാധാരണ നിലയിൽ

Kuwait
  •  7 days ago
No Image

ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ

Cricket
  •  7 days ago
No Image

11-ാം ക്ലാസ് വിദ്യാർഥിക്ക് നേരെ സഹപാഠികൾ വെടിയുതിർത്തു; ആക്രമണം ഉന്നതർ താമസിക്കുന്ന ഫ്ലാറ്റിലെത്തിച്ച് , 2 പേർ പിടിയിൽ

crime
  •  7 days ago
No Image

ഥാറും ബുള്ളറ്റും ഓടിക്കുന്നവരെല്ലാം പ്രശ്‌നക്കാര്‍; വിവാദമായി ഹരിയാന ഡി.ജി.പിയുടെ പ്രസ്താവന

National
  •  7 days ago
No Image

അൽ ഐൻ പുസ്തകമേള നവംബർ 24-ന് ആരംഭിക്കും; പ്രദർശകരുടെ എണ്ണത്തിൽ വർധന

uae
  •  7 days ago
No Image

മ‍ാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി; സൂപ്പർ താരത്തിന്റെ പരുക്കിൽ ആശങ്ക പ്രടപ്പിച്ച് റൂബൻ അമോറിം

Football
  •  7 days ago