ഉമ്മു സുഖീം സ്ട്രീറ്റിൽ ഗതാഗത പരിഷ്‌കാരങ്ങൾ പൂർത്തിയാക്കി; ഗതാഗതക്കുരുക്കിൽ 40 ശതമാനം വരെ കുറവ്
ദുബൈ: റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ഉമ്മു സുഖീം സ്‌ട്രീറ്റിൽ കിങ്സ് സ്‌കൂളിലേക്ക് നീളുന്ന പുതിയ സ്‌ട്രീറ്റ് തുറന്ന് ഗതാഗതം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 500 മീറ്ററിലുള്ള പുതിയ സ്ട്രീറ്റ് ഓരോ ദിശയിലും രണ്ട് വരികൾ ഉൾക്കൊള്ളുന്നതാണ്. സ്കൂളിൻ്റെ പ്രവേശന കവാടങ്ങളെ ഈ ഭാഗത്ത് അടുത്തിടെ നിർമിച്ച വളഞ്ഞ വഴിയുമായി ബന്ധിപ്പിക്കുന്നു. ഇത് സ്‌കൂളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും തിരിച്ചിറക്കവും ക്രമീകരിക്കുകയും തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് 40 ശതമാനം വരെ കുറയ്ക്കുകയും ചെയ്യുന്നു.
റോഡ് ശൃംഖല മെച്ചപ്പെടുത്താനും ഗതാഗതം സുഗമമാക്കുന്നതിനും ദുബൈയുടെ സുസ്ഥിര വളർച്ചയുമായി പൊരുത്തപ്പെടുന്നതിന് റോഡ് ശേഷി വർധിപ്പിക്കാനുമുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ആർ.ടി.എയുടെ 2024ലെ അതിവേഗ ട്രാഫിക് ഇംപ്രൂവ്മെന്റ്‌സ് പദ്ധതിയുടെ ഭാഗമാണ് പ്രവൃത്തികൾ. എല്ലാ റോഡ് ഉപയോക്താക്കൾക്കും പ്രത്യേകിച്ചും സ്കൂൾ ഗതാഗതത്തിലും രക്ഷിതാക്കൾക്കിടക്കും ഇത് ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കുന്നതാണ്.
ൽ ഖൈൽ റോഡ് ഇൻ്റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്‌ഷൻ വരെയുള്ള 4.6 കിലോമീറ്റർ ദൈർഘ്യമുള്ള ഉമ്മു സുഖീം സ്ട്രീറ്റ് ഇംപ്രൂവ്‌മെൻ്റ് പദ്ധതിയുടെ ഭാഗമാണ് പ്രവൃത്തികൾ. പദ്ധതി ദുബൈയിലെ നാല് പ്രധാന ട്രാഫിക് ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
ഇതിന്റെ ഫലമായി സ്ട്രീറ്റിന്റെ ശേഷി 30 ശതമാനമായി ഉയരും. ഇരു വശത്തേക്കും മണിക്കൂറിൽ 16,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാനാകുമെന്നും ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയരക്ടർ ഹമദ് അൽ ഷിഹ്ഹി പറഞ്ഞു. ഈയിടെയുണ്ടായ മെച്ചപ്പെടുത്തലുകളുടെ ഭാഗമായി പുതിയ അധ്യയന വർഷത്തിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ സ്‌കൂൾ യാത്രക്കാർക്ക് സേവനം നൽകാനായി ആർ.ടി.എ 200 താൽക്കാലിക പാർക്കിങ് സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ഈ നടപടി ക്രമാനുഗതമായ പാർക്കിങ് ഉറപ്പാക്കുകയും ക്രമ രഹിതമായ പാർക്കിങ് തടയുകയും ചെയ്യുന്നു.
ഇത് പ്രദേശത്ത് വാഹനം പ്രവേശിക്കുമ്പോഴും പുറത്തു കടക്കുമ്പോഴുമുണ്ടാകുന്ന തിരക്കും സമയ നഷ്ടവും കുറക്കുകായും ചെയ്യുന്നു. ആത്യന്തികമായി ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും പൊതുജന സംതൃപ്തി കൂട്ടാനും സഹായിച്ചു കൊണ്ട് ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ഇത് ഉയർത്തുന്നുവെന്നും അൽ ഷിഹ്ഹി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."