പൊതുമാപ്പ് : സേവനങ്ങൾ തേടി എത്തുന്നത് നിരവധി പേർ - എമിഗ്രേഷൻ നടപടിക്രമങ്ങൾ അതിവേഗം
ദുബൈ: യു.എ.ഇയിലെ പൊതുമാപ്പ് നടപടിക്രമങ്ങൾ വിവിധ ഇടങ്ങളിൽ അതിവേഗം നിർവഹിച്ചു കൊടുക്കുന്നു. അവീറിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ) പൊതുമാപ്പ് ടെൻ്റിൽ ഓവർ സ്റ്റേയർമാർ തങ്ങളുടെ റസിഡൻസി സ്റ്റാറ്റസ് വേഗത്തിൽ ശരിയാക്കിയെടുക്കുന്നു.
ഇവിടെ എമിഗ്രേഷൻ പ്രശ്‌നങ്ങൾ മിനിറ്റുകൾക്കകമാണ് പരിഹരിക്കുന്നതെന്ന് നിരവധി ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തി.
ഈയവസരം പ്രയോജനപ്പെടുത്താൻ ആയിരക്കണക്കിന് ഓവർ സ്റ്റേയർമാർ അവീറിലെ ജി.ഡി.ആർ.എഫ്.എ ടെൻ്റിലേക്ക് നിത്യേന എത്തുകയാണ്. പലർക്കും ഈ അനുഭവം സന്തോഷവും ആശ്വാസവും പകരുന്നു.
വിടെ എത്തുന്ന എല്ലാവർക്കും മികച്ച സേവനവുമായി ജി.ഡി.ആർ.എഫ്.എ സ്റ്റാഫ് വളരെ സജീവമായുണ്ട്. മുഴുവൻ അപേക്ഷകർക്കും ഉദ്യോഗസ്ഥർ മാർഗനിർദേശം നൽകുകയും പ്രക്രിയ തുടക്കം മുതൽ അവസാനം വരെ തടസ്സങ്ങളില്ലാതെ നീക്കിക്കൊടുക്കുകയും ചെയ്യുന്നു.
എയർ കണ്ടീഷൻ ചെയ്ത ടെൻ്റ് ആണെന്നതിനാൽ സേവനം സുഖാന്തരീക്ഷത്തിലാണ് പൂർത്തിയാക്കപ്പെടുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരിക്കാൻ കസേരകളും മറ്റു സൗകര്യങ്ങളുമുണ്ട്. സൗജന്യ കുടിവെള്ളം, ഇളനീർ, ജ്യൂസ്, ലഘു ഭക്ഷണം എന്നിവക്കായുള്ള സ്റ്റാളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."