HOME
DETAILS

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി സിംഗപ്പൂരിലെത്തി

  
September 04, 2024 | 12:18 PM

 PM Arrives in Singapore for 2-Day Visit

സിംഗപ്പൂര്‍: ഇന്ത്യ-സിംഗപ്പൂര്‍ സൗഹൃദം വര്‍ധിപ്പിക്കുന്നതിനായി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും സിംഗപ്പൂരില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.

ആറ് വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി സിംഗപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നവുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യം, നൈപുണ്യ ശേഷി, ഡിജിറ്റല്‍ മേഖല എന്നി മേഖലകളില്‍ കൈകോര്‍ക്കാനുള്ള പദ്ധതികള്‍ക്ക് ധാരണയാകുമെന്നാണ് വിവരം. ബ്രൂണയ് സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി സിംഗപ്പൂരിലെത്തിയത്. ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി നടന്ന കൂടിക്കാഴ്‌യില്‍ പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണ പദ്ധതികള്‍ ചര്‍ച്ച ചെയ്തു.

സിംഗപ്പൂരില്‍  അഞ്ചാം തവണയാണ് മോദി സന്ദര്‍ശനം നടത്തുന്നത്. സിംഗപ്പൂര്‍ ആഭ്യന്തരനിയമ മന്ത്രി കെ ഷണ്‍മുഖം മോദിയെ സ്വീകരിച്ചു കൂടാതെ നാളെ പാര്‍ലമെന്റ് ഹൗസില്‍ മോദിയ്ക്ക് ഔദ്യോഗിക സ്വീകരണം ഒരുക്കും.

നൂതന ഉല്‍പ്പാദനം, ഡിജിറ്റലൈസേഷന്‍, സുസ്ഥിര വികസനം എന്നിവയുടെ പുതിയതും ഉയര്‍ന്നുവരുന്നതുമായ മേഖലകളിലാകും സിങ്കപ്പൂരുമായുള്ള പങ്കാളിത്തം, ഇതിനായി ആഴത്തിലുള്ള ചര്‍ച്ചകള്‍ക്ക് കാത്തിരിക്കുകയാണെന്ന് യാത്രയ്ക്ക് മുമ്പ് മോദി എക്‌സില്‍ കുറിച്ചിരുന്നു. 2018ലാണ് മോദിയുടെ അവസാന സിംഗപ്പൂര്‍ സന്ദര്‍ശനം. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം സിംഗപ്പൂരിലെത്തി. മുതിര്‍ന്ന മന്ത്രി ലീ സിയാന്‍ ലൂങ്, എമിരിറ്റസ് സീനിയര്‍ മന്ത്രി ഗോ ചോക് ടോങ്, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Prime Minister arrives in Singapore for a two-day visit to strengthen bilateral ties and discuss key issues with Singaporean leaders. Get the latest updates on this diplomatic visit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  10 hours ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  10 hours ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  11 hours ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  11 hours ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  11 hours ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  11 hours ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  12 hours ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  12 hours ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  12 hours ago