HOME
DETAILS

പി.വി അന്‍വറിന്റെ വെളിപ്പെടുത്തല്‍: എ.ഡി.ജി.പി തെറിക്കും; പി. ശശി തുടരും 

  
Web Desk
September 05 2024 | 01:09 AM

PV Anwars Serious Allegations ADGP Ajithkumar to Face Action P Shashi Expected to Remain

കണ്ണൂര്‍: എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരേ പി.വി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ രണ്ടു തരത്തിലുള്ള നടപടി ഉറപ്പ്. വകുപ്പുതല നടപടികള്‍ക്കു തുടക്കമെന്നോണം അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് വൈകാതെ നീക്കും. എന്നാല്‍ പി.ശശിയെ മുഖ്യമന്ത്രി കൈവിടില്ല.

നടപടിക്രമങ്ങള്‍ പാലിച്ചു മാത്രമേ അജിത്കുമാറിനെതിരേ നടപടി പാടുള്ളൂ എന്ന് കഴിഞ്ഞദിവസം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് ഡി.ജി.പിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ സകല പഴുതുമടച്ച ശേഷമായിരിക്കും അജിത്കുമാറിനെ സര്‍ക്കാര്‍ പൂട്ടുക. എ.ഡി.ജി.പിയെ കയറൂരിവിട്ടതില്‍ പി.ശശിയും ഉത്തരവാദിയാണെന്ന് ബോധ്യപ്പെടുത്താന്‍ അന്‍വര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തിട്ടില്ല. പി.ശശി വന്നതിനുശേഷമാണ് ആഭ്യന്തരവകുപ്പില്‍ കാര്യങ്ങള്‍ നേരെചൊവ്വേ നടക്കുന്നതെന്നാണ് പിണറായിയുടെ വിലയിരുത്തല്‍.

ശശിക്കെതിരേ വരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയെ കണ്ടശേഷം ഇന്നലെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ എ.ഡി.ജി.പിക്കെതിരേ ആഞ്ഞടിക്കുമ്പോഴും പി.ശശിക്കെതിരേ കൂടുതലെന്തെങ്കിലും പറയാന്‍ പി.വി അന്‍വര്‍ മുതിരാതിരുന്നത്. തന്റെ പരാതികള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടെന്നും വൈകാതെ നടപടി ഉണ്ടാകുമെന്നുമാണ് അന്‍വറിന്റെ പ്രതീക്ഷ.

സ്വര്‍ണക്കടത്തും ഫോണ്‍ചോര്‍ത്തലും കൊലപാതകങ്ങളും അടക്കം നിരവധി ആരോപണങ്ങള്‍ തെളിവുസഹിതം നിരത്തിയെങ്കിലും കേരളത്തിന്റെ മതേതരമനസ് മുറിപ്പെടുത്തുംവിധം എ.ഡി.ജി.പി അജിത്കുമാര്‍ ഇടപെട്ടുവെന്ന അന്‍വറിന്റെ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിയെ ഞെട്ടിച്ചത്. അജിത്കുമാര്‍ സംഘ്പരിവാര്‍ പക്ഷപാതിയാണെന്നും തൃശൂര്‍ പൂരം കലക്കുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവൃത്തികള്‍ക്കു പിന്നില്‍ എ.ഡി.ജി.പിയാണെന്നുമുള്ള കാര്യങ്ങള്‍ അന്‍വര്‍ തെളിവുസഹിതം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

 പാലക്കാട്ട് ഒരു വര്‍ഷം മുമ്പ് ഉന്നത ആര്‍.എസ്.എസ് നേതാക്കള്‍ പങ്കെടുത്ത പരിപാടിയില്‍ അജിത്കുമാര്‍ പങ്കെടുത്തിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും അന്‍വര്‍ മുഖ്യമന്ത്രിയേട് പറഞ്ഞതായാണ് വിവരം.
കേരള പൊലിസില്‍ സംഘ്പരിവാര്‍ ലോബിയുണ്ടെന്നത് പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്നതാണ്. മുസ്്‌ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയെന്ന് മലപ്പുറത്തെ താറടിക്കുന്നതിനും പിന്നിലെ ബുദ്ധികേന്ദ്രം എ.ഡി.ജി.പി അജിത്കുമാര്‍ ആണെന്ന ആശങ്കയും അന്‍വര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനം, എടവണ്ണയിലെ റിദാന്‍ ബാസില്‍ കൊലക്കേസ്, ഈ കേസില്‍ എടവണ്ണ മുണ്ടേങ്ങര കൊളപ്പാടന്‍ മുഹമ്മദ് ഷാനെ ഒന്നാംപ്രതിയാക്കിയത്, താനൂര്‍ കസ്റ്റഡി മരണം എന്നിവയിലൊക്കെ എ.ഡി.ജി.പി അജിത്കുമാറിന് പങ്കുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തിയിരുന്നു. സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം പ്രത്യേക മതത്തില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നതും കള്ളക്കേസില്‍ കുടുക്കുന്നതും എ.ഡി.ജി.പിയുടെ വിനോദമായിരുന്നുവെന്നതും അന്‍വര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായറിയുന്നു.

എ.ഡി.ജി.പി പ്രതിപക്ഷത്തിനും പ്രിയങ്കരന്‍ 

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഒപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ സമര്‍ഥനായിരുന്നു അജിത്കുമാര്‍ എന്ന് അന്‍വര്‍ പറയുന്നു. അതുകൊണ്ടാണ് മുമ്പ് പലതവണ എ.ഡി.ജി.പിയെ പുകഴ്ത്തി മുഖ്യമന്ത്രിക്കു സംസാരിക്കേണ്ടിവന്നത്. അതേസമയം ഭരണപക്ഷ എം.എല്‍.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ തുടക്കത്തില്‍ ഏറ്റെടുക്കുന്നതില്‍ പ്രതിപക്ഷവും അറച്ചുനില്‍ക്കുകയായിരുന്നു. പേരിനു പ്രതികരിച്ചെന്നു വരുത്തുകയാണ് ഇപ്പോഴും പ്രതിപക്ഷനേതാവ്.

എ.ഡി.ജി.പിക്കെതിരേയല്ല പി.ശശിക്കും മുഖ്യമന്ത്രിക്കുമെതിരേയാണ് ബി.ജെ.പിയുടെയും പടയൊരുക്കം. ഒരേസമയം മൂന്നു മുന്നണികളുടെയും ഇഷ്ടക്കാരനായി തുടരാനുള്ള അജിത്കുമാറിന്റെ മിടുക്ക് എടുത്തുപറയേണ്ടതാണ്. അപ്പോഴും സംഘ്പരിവാറിനോട് ഒരുപടി കടന്ന്, ഉള്ളുതൊട്ട അടുപ്പമാണ് എ.ഡി.ജി.പിക്ക്. അതു തിരിച്ചറിയാന്‍ പക്ഷേ, സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നു മാത്രം.

P.V. Anwar MLA's serious allegations against ADGP M.R. Ajithkumar and Chief Minister's Political Secretary P. Shashi have led to potential actions. While Ajithkumar might face departmental action, Shashi is expected to remain in his position. Anwar's claims about Ajithkumar's involvement in various criminal activities and RSS affiliations have shocked the Chief Minister



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  5 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago