HOME
DETAILS
MAL
മദീനയിൽ മലയാളി മരണപ്പെട്ടു
Web Desk
September 05 2024 | 07:09 AM
മദീന: മദീനയിൽ മലയാളി മരണപ്പെട്ടു. മലപ്പുറം ചെലേമ്പ്ര പുല്ലിപറമ്പ് വാളാമാക്കൽ ഉമ്മർഹാജി എന്നവരുടെ മകൻ മുനീർ (കുഞ്ഞ) ആണ് മദീനയിൽ മരണപ്പെട്ടത്. ചാലിയം കടുക്ക ബസാർ മർഹൂം മുഹമ്മദലി സ്രാങ്കിന്റെ മൂത്തമകൻ അബ്ദുറസാക്കിന്റെ ഭാര്യയുടെ സഹോദരനാണ്.
ഉമ്മു കുൽസുവാണ് മാതാവ്. ഭാര്യ: സീനത് നീരോൽപാലം കൂട്ടായി. മക്കൾ: മുഹമ്മദ് മുൻഷിക്ക്, മുൻജിൻ ഉമർ, അലിഷാസിം, ഫാത്തിമ്മ സഹ്റബത്തൂൽ. സഹോദരങ്ങൾ: ഖദീജ, സുഹറ, ആയിഷ, സക്കീന, സൈതലവി, ഫസീന, സമീന.
മദീനയിൽ പ്ലംബിങ്, വയറിംഗ് ജോലി ചെയ്തു വരികയായിരുന്നു. സജീവ സമസ്ത ഇസ്‌ലാമിക് സെന്റർ പ്രവർത്തകനായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. മയ്യത് മദീനയിൽ ഖബ്റടക്കും. അതിനുള്ള നടപടികൾ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."