HOME
DETAILS

ദേശീയ ദിനാഘോഷം; സഊദി അറേബ്യയിൽ വമ്പൻ ഡിസ്കൗണ്ട്, 50 ശതമാനം വിലക്കിഴിവ് നൽകാൻ കച്ചവട സ്ഥാപനങ്ങൾക്ക് അനുമതി

  
Ajay
September 05 2024 | 14:09 PM

National Day Celebration Big discount in Saudi Arabia 50 percent discount allowed for business establishments

റിയാദ്: സഊദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ഓൺലൈനും ഓഫ് ലൈനുമായ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും അവസരമൊരുക്കിയിരിക്കുകയാണ് വാണിജ്യ മന്ത്രാലയം.  സെപ്തംബർ 16 മുതൽ 30 വരെ തങ്ങളുടെ ഉൽപന്നങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട്  പ്രഖ്യാപിക്കാനുള്ള ലൈസൻസ് വാണിജ്യമന്ത്രാലയം നൽകുന്നു. ഇതിനുവേണ്ടി ഓൺലൈനിൽ അപേക്ഷിക്കാവുന്നതാണ്.

സഊദി അറേബ്യയിലെ എല്ലാ കച്ചവട സ്ഥാപനങ്ങൾക്കും ഇ-സ്‌റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസ് ഓൺലൈൻ സംവിധാനത്തിലൂടെ അപേഷിക്കാവുന്ന സൗകര്യമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.രാജ്യത്തെ സ്ഥാപനങ്ങൾക്ക് ഒരു വർഷം നിശ്ചയിച്ചിട്ടുള്ള പരമാവധി വിലക്കിഴിവ് ദിനങ്ങൾ കൂടാതെയാണ് ദേശീയദിനം പ്രമാണിച്ച് ഈ ഡിസ്കൗണ്ട് ദിനങ്ങൾ അനുവദിച്ചിരിക്കുന്നത്. ദേശീയ ദിന വിൽപ്പന സീസൺ ഈ മാസം 16 മുതൽ 30 വരെയാവുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ സൂചിപ്പിച്ചു.

സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകൾക്കും ഡിസ്‌കൗണ്ട് ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാവും. അത് പ്രിന്റ് ചെയ്ത് ഉപഭോക്താക്കൾ കാണുംവിധം കടകളിൽ പ്രദർശിപ്പിച്ചിരിക്കണം. സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും വിലക്കിഴിവുകൾക്കായി ഒമ്പത് നിബന്ധനകൾ വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. ഡിസ്കൗണ്ട് ലൈസൻസ് നേടുക, അത് വ്യക്തമായി പ്രദർശിപ്പിക്കുക, വിലക്കിഴിവ് നൽകുന്ന ഉൽപ്പന്നങ്ങളിൽ പ്രൈസ് ടാഗ് നൽക്കുക, വിലക്കിഴിവിന് മുമ്പും ശേഷവും വിലകൾ മാറ്റി എഴുതേണ്ടതാണ്, വിലക്കിഴിവിെൻറ സാധുത ഉപഭോക്താവിന് ലൈസൻസിലെ ബാർകോഡ് സ്കാൻ ചെയ്ത് മനസിലാക്കാൻ സൗകര്യമൊരുക്കണം, വിലക്കിഴിവ് ഏർപ്പെടുത്തുേമ്പാൾ തന്നെ യഥാർഥ വിലകളിൽ കൃത്രിമം കാണിക്കാൻ പാടില്ല, കിഴിവ് നിരക്കുകൾ ഉപഭോക്താവിന് വ്യക്തമായി കാണുംവിധം പ്രദർശിപ്പിക്കേണ്ടതാണ്, ഓഫർ കാലയളവിലെ എക്‌സ്‌ചേഞ്ച്, റിട്ടേൺ പോളിസി ഉപഭോക്താവിനോട് കൃത്യമായി വെളിപ്പെടുത്തണം, ഉൽപ്പന്നങ്ങൾക്കുള്ള വാറന്റി നിയമം പാലിക്കേണ്ടതാണ്, ഇ-കൊമേഴ്‌സിലെ പരസ്യ നിയന്ത്രണങ്ങൾ പാലിക്കുന്നതിനൊപ്പം  ഉൽപ്പന്നം തെരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിന് ലഭ്യമാക്കേണ്ടതാണ് എന്നിവയാണ് നിബന്ധനകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  8 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  9 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  9 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  9 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  10 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  10 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  10 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  11 hours ago