HOME
DETAILS
MAL
സെക്രട്ടറിയേറ്റില്‍ വെള്ളമില്ല; കാന്റീനും കോഫിഹൗസും പൂട്ടി, കൈകഴുകാനടക്കം കുപ്പിവെള്ളം
September 06 2024 | 11:09 AM
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജലക്ഷാമം. വെള്ളമില്ലാത്തതിനാല്‍ കാന്റീന്‍ , കോഫീഹൗസ് എന്നിവ താത്ക്കാലികമായി പൂട്ടി. ജീവനക്കാര്‍ കൈ കഴുകുന്നതിനും മറ്റ് അത്യാവശ്യങ്ങള്‍ക്കും കുപ്പിവെള്ളം വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രണ്ട് ദിവസമായി തലസ്ഥാനത്തെ പ്രധാന ഭാഗങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട്.
പരാതിയെ തുടര്‍ന്ന് ടാങ്കറില്‍ വെള്ളം എത്തിച്ചു. തിരുവനന്തപുരം- നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയുടെ, നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാന്‍സ്മിഷന്‍ മെയ്‌നിന്റെ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റുന്നതിന്റെ പണികള്‍ നടക്കുന്നതിനാലാണ് കുടിവെള്ള പ്രതിസന്ധിയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."