
നിരപരാധികളുടെ ബലിപീഠമാകുന്ന യു.എ.പി.എ; എട്ടു വര്‍ഷത്തിനിടയിലെ അറസ്റ്റ് 8,719, കുറ്റം തെളിഞ്ഞത് 215

2012 ആഗസ്റ്റിലാണ് ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ച് മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് ഇല്യാസിനേയും മുപ്പത്തിമൂന്നുകാരനായ മുഹമ്മദ് ഇര്‍ഫാനേയും മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്‌ക്വാഡ് യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുന്നത്. മറ്റു മൂന്നു പേര്‍ കൂടി അന്ന് ഇവര്‍ക്കൊപ്പം അറസ്റ്റിലായിരുന്നു. ഇവരില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്നും രാഷ്ട്രീയനേതാക്കള്‍, പൊലിസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ കൊല്ലാനുള്ള ഇവരുടെ പദ്ധതി തകര്‍ത്തെന്നുമൊക്കെയായിരുന്നു അന്ന് പൊലിസ് അവകാശപ്പെട്ടത്. ഒന്‍പതു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം ഇവരെ 2021 ജൂണില്‍ ജൂണില്‍ കോടതി വെറുതേവിട്ടു. ഇത്രയും കാലയളവിനിടയില്‍ കുറ്റം തെളിയിക്കാനോ ഇവര്‍ക്കെതിരേയുള്ള തെളിവുകള്‍ ഹാജരാക്കാനോ എ.ടി.എസിനു കഴിഞ്ഞില്ല.
ജീവിതത്തിലെ വിലപ്പെട്ട ഒന്‍പതു വര്‍ഷങ്ങളാണ് ഈ ചെറുപ്പക്കാര്‍ക്ക് നഷ്ടമായത്. നാലു തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും എല്ലാം നിരസിക്കപ്പെട്ടു. ഒടുവില്‍ തെളിവൊന്നുമില്ലെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട് ഇവരെ വെറുതെ വിടുമ്പോഴേക്കും ജോലിയും ജീവിതവുമെല്ലാം തകര്‍ന്നിരുന്നു. ഇല്യാസ് ജയിലില്‍ പോകുമ്പോള്‍ ഏറ്റവും ഇളയകുട്ടിക്ക് രണ്ടാഴ്ച മാത്രമായിരുന്നു പ്രായം. ഒന്‍പതു വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് ജയിലില്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും ഇല്യാസിനെ കാണാനായത്. ഭരണകൂടം തകര്‍ത്തെറിയുന്ന ജീവിതങ്ങളില്‍ രണ്ടുപേരുടെ കഥ മാത്രമാണ് ഇത്.
ത്രിപുര കത്തുന്നുവെന്ന മൂന്നു വാക്കുകളെഴുതിയതിന്റെ പേരിലാണ് ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തക ശ്യാം മീരാ സിങ്ങിനെ ത്രിപുര പൊലിസ് യു.എ.പി.എ ചുമത്തിയത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിനു പിന്നാലെ 102 സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉടമകളെ പ്രതിയാക്കി പൊലിസ് ഈ വകുപ്പ് ചുമത്തിയത്. കലാപത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ നാലു സുപ്രിംകോടതി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും ഇതില്‍പ്പെടുന്നു.
എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. അറസ്റ്റിലാകുന്നവരില്‍ എത്ര പേര്‍ കുറ്റക്കാരാണ്? എത്രപേര്‍ ശിക്ഷിക്കപ്പെടുന്നു? തെളിവുപോലുമില്ലാതെ കേസില്‍ നിന്നൊഴിവാക്കുന്നവര്‍ എത്ര?
2014 മുതല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട യു.എ.പി.എ കേസുകളിലെ ശിക്ഷാനിരക്ക് 2.4 ശതമാനമെന്നാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. 2022 വരെയുള്ള എട്ട് വര്‍ഷത്തെ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇതുപ്രകാരം യു.എ.പി.എ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണ്.
2014-22 കാലയളവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത് 8,719 യു.എ.പി.എ കേസുകളാണ്. അതില്‍ 215 കേസുകളില്‍ മാത്രമാണ് കുറ്റം തെളിയിക്കപ്പെട്ടത്. അതേസമയം 567 കേസുകള്‍ കുറ്റവിമുക്തമാക്കപ്പെടുകയും ചെയ്തു. സംസ്ഥാന പൊലിസ് ഉള്‍പ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളാണ് യു.എ.പി.എ വകുപ്പ് ചുമത്തുന്നത്.
2014 മുതല്‍ യു.എ.പി.എ കേസുകളില്‍ ഓരോ വര്‍ഷവും ശിക്ഷിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ കുറ്റവിമുക്തരാക്കപ്പെടുന്നവരാണെന്നത് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണ്. 2017ല്‍ മാത്രമാണ് ഇതിന് വിപരീതമായി സംഭവിച്ചത്. 2014ല്‍ മാത്രം 976 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ ആ വര്‍ഷം ഒമ്പത് കേസുകളിലാണ് ശിക്ഷ നടപ്പാക്കിയത്. 24 കേസുകള്‍ വെറുതെവിടുകയായിരുന്നു. 2018ലാണ് ഏറ്റവുമധികം കേസുകള്‍ (1,182 എണ്ണം) രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവുമധികം പേര്‍ കുറ്റവിമുക്തരാക്കപ്പെട്ടത് 2022ലും, 153 പേര്‍.
യു.എ.പി.എ കേസ് അന്വേഷണത്തിന്റെ സങ്കീര്‍ണതയാണ് ശിക്ഷാനിരക്ക് കുറയുന്നതിന്റെ കാരണമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. അതേസമയം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം രാജ്യത്തെ ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍ എന്നിവര്‍ക്കെതിരെയെല്ലാം യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി വിമര്‍ശനമുണ്ട്.
1967ല്‍ പാര്‍ലമെന്റ് പാസാക്കിയ ദി അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) ആക്ട് 2008ലാണ് വലിയ ഭേദഗതികള്‍ക്ക് വിധേയമാകുന്നത്. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം മുംബൈ ഭീകരാക്രമണത്തിന്റെ ചുവടുപിടിച്ചായിരുന്നു വലിയ ദുരുപയോഗ സാധ്യത ഉണ്ടായിരുന്ന യു.എ.പി.എ ഭേദഗതി ഒരു പാര്‍ട്ടികളുടെയും എതിര്‍പ്പില്ലാതെ പാസാക്കിയെടുത്തത്.
യു.എ.പി.എ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ കുറ്റപത്രം നല്‍കാതെ 180 ദിവസം വരെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയും. ഇത് സ്വാഭാവിക ജാമ്യം കുറ്റാരോപിതന് നിഷേധിക്കുന്നു. എന്നാല്‍ അടുത്തിടെ നിയമപരമായ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും അതിവേഗ വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ യു.എ.പി.എ കേസുകളിലാണെങ്കിലും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 5 days ago
മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 5 days ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 5 days ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 5 days ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 5 days ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 5 days ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 5 days ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 5 days ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 5 days ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 5 days ago
ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ
Kerala
• 5 days ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 5 days ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 5 days ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 5 days ago
ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ
Football
• 5 days ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 5 days ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 5 days ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 5 days ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 5 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 5 days ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 5 days ago