
സ്വകാര്യ ഹജ്ജ് പോളിസി: ക്വാട്ട ലഭിക്കുക 2000 തീർഥാടകരെ കൊണ്ടുപോകാൻ ശേഷിയുള്ളവർക്ക്; അപേക്ഷകൾ നാളെ മുതൽ

മലപ്പുറം: ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് ഇനിമുതൽ നേരിട്ട് 2000 സീറ്റിൽ കുറഞ്ഞ ഹജ്ജ് ക്വാട്ട വിതരണം സഊദി ഒഴിവാക്കി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കായി പുറത്തിറക്കിയ 2025ലെ ഹജ്ജ് പോളിസിയിലാണ് പുതിയ നിർദേശമുള്ളത്. നാളെ മുതൽ 30 വരെയാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിൽ നിന്ന് ഓൺലൈൻ അപേക്ഷ സ്വീകരിക്കുക. 20 മുതൽ 26 വരെ ഏജൻസികൾക്കാണ് ഇതോടെ ഹജ്ജിന് സഊദിയിൽനിന്ന് നേരിട്ട് അനുമതി ലഭിക്കുക. ഇവരുടെ നേതൃത്വത്തിൽ മറ്റു ചെറിയ ഏജൻസികൾക്ക് സർവിസ് നടത്താനാകും.
ഈ വർഷം ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയുടെ 30 ശതമാനമാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുക. ഇതിനായി 2022-23 സാമ്പത്തിക വർഷം ഹജ്ജ്- ഉംറ നടത്തിപ്പിൽ 75 കോടി രൂപയുടെ വിറ്റുവരവുള്ള, 2000 തീർഥാടകരെ കൊണ്ടുപോകാൻ കഴിവുള്ള ഏജൻസികൾ വേണമെന്നാണ് സഊദി നിർദേശം. 800 മുതൽ 1000 വരെയും 50 മുതൽ 150 വരെയുമാണ് നേരത്തെ ക്വാട്ട അനുവദിച്ചിരുന്നത്. ഇതാണ് രണ്ടായിരമാക്കി മാറ്റിയത്.
വിവിധ കാറ്റഗറികളായിട്ടാണ് ഇത്തവണയും സ്വകാര്യഗ്രൂപ്പുകൾക്ക് കേന്ദ്രസർക്കാറിൻ്റെ ക്വാട്ട വിതരണം. ഇതിൽ സ്റ്റാർ കാറ്റഗറിയിൽ അപേക്ഷ നൽകുന്നവർ മിനിമം 12 തവണ ഹജ്ജ് -ഉംറ തീർഥാടനങ്ങൾ നടത്തി പരിചയമുള്ള ട്രാവൽ ഏജൻസികളായിരിക്കണം. ഇവർക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിൽ 19 കോടിയുടെ (വർഷത്തിൽ 6.6 കോടി) ഹജ്ജ് -ഉംറ ടേണോവറുമുണ്ടാകണം. രണ്ട് വ്യത്യസ്ത സിറ്റികളിൽ രണ്ട് ഓഫിസും 10 ജീവനക്കാരും വേണം. 50 ലക്ഷം രൂപ സെക്യൂരിറ്റി തുക കെട്ടിവെക്കുകയും വേണം. 250 സീറ്റ് ഇത്തരം ഏജൻസികൾക്ക് ലഭിക്കും.
തൊട്ടടുത്ത കാറ്റഗറിക്കാർ കഴിഞ്ഞ സാാമ്പത്തിക വർഷങ്ങളിൽ എട്ടു തവണ ഹജ്ജ് - ഉംറ സർവിസ് നടത്തിയവരാവണം. 40 ലക്ഷം സെക്യൂരിറ്റി കെട്ടിവെക്കണം. ഇവർക്ക് 200 സീറ്റ് നൽകും. മൂന്നാം കാറ്റഗറി കഴിഞ്ഞ സാമ്പത്തിക വർഷം 5 കോടി വരുമാനവും 7 തവണ സർവിസ് നടത്തി പരിചയവും വേണം. 30 ലക്ഷമാണ് ഇവർ സെക്യൂരിറ്റി നൽകേണ്ടത്. 100 സീറ്റ് ലഭിക്കും. ഒന്നുമുതൽ ആറ് വരെ ഹജ്ജ് സർവിസ് നടത്തിയവർക്ക് വർഷം ഒന്നര കോടി വിറ്റുവരവ് വേണം. ഇവർ 20 ലക്ഷം സെക്യൂരിറ്റി നൽകണം. 50 സീറ്റ് ആണ് ഇത്തരം ഏജൻസികൾക്ക് നൽകുക.
പുതിയ ഹജ്ജ് അപേക്ഷകരാണെങ്കിൽ ചുരുങ്ങിയത് രണ്ട് ഉംറ നടത്തിയ പരിചയമുള്ളവരായിരിക്കണം. ഒന്നര കോടിയുടെ വിറ്റുവരവുണ്ടാവണം. 50 ഉംറ തീർഥാടകരെ കൊണ്ടുപോയതിന്റെ വിവരങ്ങൾ നൽകണം. 20 ലക്ഷം രൂപ സെക്യൂരിറ്റി നൽകണം. ഇവർക്ക് 50 സീറ്റ് ലഭിക്കും. നിയമങ്ങൾ പാലിക്കാത്ത, മതിയായ രേഖകൾ ഹാജരാക്കാത്ത ഏജൻസികളുടെ അപേക്ഷ നിരസിക്കും.
Saudi Arabia has removed the direct allotment of Hajj quotas for private Hajj groups with less than 2000 seats in its newly issued 2025 Hajj policy. Online applications from private Hajj groups will be accepted from tomorrow until the 30th. Between the 20th and 26th, agencies will receive direct approval from Saudi Arabia to conduct Hajj services, allowing smaller agencies to operate under their supervision.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 8 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 8 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 8 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 8 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 8 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 8 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 8 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 8 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 8 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 8 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 8 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 8 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 8 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 8 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 8 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 8 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 8 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 8 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 8 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 8 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 8 days ago