പൊലിസിനെതിരെ പരാതി നല്‍കാന്‍ ഏര്‍പ്പെടുത്തിയ വാട്‌സ്ആപ്പ് നമ്പറിന് ബ്ലോക്ക്; പോസ്റ്റുമായി അന്‍വര്‍
കോഴിക്കോട്: പൊലിസിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായി പി.വി അന്‍വര്‍ എം.എല്‍.എ തുടങ്ങിയ വാട്‌സ്ആപ്പ് നമ്പര്‍ ബ്ലോക്കായി. അന്‍വര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഒരു വാട്‌സ്ആപ്പ് നമ്പര്‍ പോയാല്‍ വേറെ ആയിരം വരുമെന്നും, എല്ലാം ക്ലീനാക്കിയിട്ടേ ഈ പരിപാടി നിര്‍ത്താന്‍ പോകുന്നുള്ളുവെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം,
ഒരു വാട്ട്‌സ്ആപ്പ് നമ്പര്‍ പബ്ലിഷ് ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു. പോലീസിലെ പുഴുക്കുത്തുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്‌സാപ്പ് നമ്പര്‍ ഏതൊക്കെയോ തല്‍പ്പരകക്ഷികള്‍ ചേര്‍ന്ന് സ്പാം റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്കാക്കീട്ടുണ്ട്. ഒരു നമ്പര്‍ പോയാല്‍ വേറേ ആയിരം നമ്പര്‍ വരും. അധികാരത്തിന്റെ പിന്‍ബലത്തിലുള്ള മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, സര്‍ക്കാരിനെ ആകെ പൊതുജനങ്ങളുടെ ഇടയില്‍ മോശമാക്കാന്‍ വേണ്ടി ശ്രമിക്കുന്ന ഈ സിസ്റ്റത്തിലുള്ള ചില പുഴുക്കുത്തുകളെ ഒഴിവാക്കാന്‍ വേണ്ടിയുള്ള ശുദ്ധീകരണമാണു തുടങ്ങിവച്ചിട്ടുള്ളത്.
അത് എത്ര പ്രതിസന്ധി സൃഷ്ടിച്ചാലും മുന്‍പോട്ട് തന്നെ പോകും.എല്ലാം ക്ലീനാക്കിയിട്ടേ ഈ പരിപാടി നിര്‍ത്താന്‍ പോകുന്നുള്ളൂ.
മലപ്പുറം എസ്.പി അടക്കം പന്ത്രണ്ട് പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിക്ക് പിന്നാലെ, കടക്ക് പുറത്ത് എന്ന ക്യാപ്ഷനില്‍ എം.എല്‍.എ സ്വന്തം ചിത്രവും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മലപ്പുറം, എസ്.പി ശശിധരന്‍, താനൂര്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവരടക്കം 12 ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് കൂട്ടസ്ഥലം മാറ്റം നടത്തിയത്.
Anwar with the post WhatsApp number to file a complaint against the police has been blocked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."