HOME
DETAILS

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലാഷ് സെയില്‍ പ്രഖ്യാപിച്ചു; അടിപൊളി ഓഫര്‍ വെറും 932 രൂപയ്ക്ക് വിമാനയാത്ര

  
Abishek
September 11 2024 | 10:09 AM

Air India Express Flash Sale Domestic Flights from 932 Limited Period Offer

കൊച്ചി: മലയാളികള്‍ക്ക് ഓണസമ്മാനവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വെറും 932 രൂപ മുതലാണ് എയര്‍ ഇന്ത്യ ഫ്‌ലാഷ് സെയിലില്‍ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും, മൊബൈല്‍ ആപ്പിലൂടെയും സെപ്തംബര്‍ 16 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഈ സെപ്ഷ്യല്‍ ഓഫര്‍ ലഭ്യമാകുക. 2025 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റ് ഉപയോഗിക്കാനാകും. മറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 1088 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകല്‍ ആരംഭിക്കുന്നത്. മലയാളികള്‍ക്ക് ഓണസമ്മാനമായി എത്തിയ ഈ ഓഫര്‍ നിരക്കുകള്‍, മലയാളികള്‍ ഏറെ ആശ്രയിക്കുന്ന കൊച്ചി-ബാംഗ്ലൂര്‍, ബാംഗ്ലൂര്‍-ചെന്നൈ മുതല്‍ ഡെല്‍ഹി-ഗ്വാളിയര്‍, ഗുവാഹത്തി-അഗര്‍ത്തല ഉള്‍പ്പെടെയുള്ള നിരവധി റൂട്ടുകളില്‍ ലഭിക്കും.

വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികമായി മൂന്ന് കിലോ ക്യാബിന്‍ ബാഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതിനായി നേരത്തെ ബുക്ക് ചെയ്യണം. ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും രാജ്യാന്തര വിമാനങ്ങളില്‍ 20 കിലോ ബാഗേജിന് 1300 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 40 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, പാനീയങ്ങള്‍, ബിസ്, പ്രൈം സീറ്റുകള്‍, മുന്‍ഗണന സേവനങ്ങള്‍ തുടങ്ങിയവയും ലഭിക്കും.

"Air India Express has announced a flash sale, offering domestic flights at a steal! Book now and fly across India starting from just ₹932. Don't miss this incredible opportunity to save big on your next flight. Hurry, offer valid for a limited period only!"



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ് 

International
  •  12 hours ago
No Image

' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

Kerala
  •  12 hours ago
No Image

​ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ

International
  •  13 hours ago
No Image

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ

Football
  •  13 hours ago
No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  14 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  14 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  14 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  14 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  15 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  15 hours ago