എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി; നടപടി അന്വേഷണം തീര്‍ന്നതിന് ശേഷം മാത്രം
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുമ്പോഴും എഡിജിപിയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപിക്കെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല എന്നാണ് സൂചന. അജണ്ടയില്‍ വെച്ച് ചര്‍ച്ച വേണമെന്ന ആവശ്യം ആര്‍ജെഡി ഉന്നയിച്ചെങ്കിലും അനേഷണം തീരട്ടെ എന്നാണ് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്. ആര്‍എസ്എസ് നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി എടുക്കാമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.
എഡിജിപിക്കെതിരെ നടപടി വേണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഘടക കക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിനെതിരെ നടപടി വേണമെന്ന് സിപിഐയും എല്‍ഡിഎഫ് യോഗത്തില്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.
ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി സി ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് വാദിച്ചു. എന്നാല്‍, സാങ്കേതിക വാദം ഉയര്‍ത്തിയാണ് മുഖ്യമന്ത്രി വിഷയത്തില്‍ മറുപടി നല്‍കിയത്. എഡിജിപിയെ മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നും ആരോപണങ്ങളില്‍ അന്വേഷണം തീരട്ടെയെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
"Kerala Chief Minister has come out in support of ADGP, stating that any action against the officer will be taken only after the completion of the ongoing investigation. The CM's stance has sparked interest, as the probe is still underway."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."