HOME
DETAILS

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

  
Ajay
September 12 2024 | 16:09 PM

The car rammed into the truck Four people died in the accident

ന്യൂഡൽഹി: ഡൽഹി - ഡെറാഡൂൺ പാതയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടത്തിൽ നാല് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.അപകടത്തിൽ കാർ യാത്രക്കാരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു പോയിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

പൻചെദ ബൈപ്പാസിന് സമീപമാണ് ദാരുണമായ അപകടം നടന്നത്. ഉത്തർപ്രദേശിലെ അലിഗഡിൽ നിന്ന് ഔലിയിലേക്ക് ഏഴംഗ സംഘം എർട്ടിഗ കാറിലാണ് യാത്ര ചെയ്തിരുന്നത്. ഹൈവേയിൽ സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. മരിച്ച നാല് പേരും അലിഗഡ് സ്വദേശികളാണ്. 25നും 45നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച എല്ലാവരും. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഇപ്പോൾ ചികിത്സ നൽകിവരികയാണ്. 

അപകടമുണ്ടായതിന് പിന്നാലെ ട്രക്ക് ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനം റോഡിൽ ഉപേക്ഷിച്ചാണ് ഡ്രൈവർ‍ ഓടി രക്ഷപ്പെട്ടത്. ഇത് കാരണം ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായെങ്കിലും പിന്നീട് പോലിസ് ഗതാഗത തടസ്സം നീക്കി. 

The car rammed into the truck; Four people died in the accident



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago