രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍
ഗസ്സ:' കൂട്ടക്കൊലകള്‍ കൊണ്ട് ഞങ്ങളെ തളര്‍ത്താമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.
രക്തസാക്ഷ്യവും ദുരിതങ്ങളും ഫലസ്തീനികളുടെ പോരാട്ടവീര്യവും ചെറുത്തുനില്‍പും ശക്തിപ്പെടുത്തുകയേയുള്ളൂ. നേതാക്കളുടെയും പോരാളികളുടെയും രക്തം സാധാരണ ഫലസ്തീന്‍ ജനതയുടെ രക്തത്തിനേക്കാള്‍ വിലപ്പെട്ടതായി തങ്ങള്‍ കരുതുന്നില്ല. ഇസ്മാഈല്‍ ഹനിയ്യയുടെ രക്തസാക്ഷിത്വം ഇക്കാര്യം അടിവരയിടുന്നു' ഹമാസ് യഹ്‌യ സിന്‍വാറിന്റേതാണ് ഈ തീപാറുന്ന വാക്കുകള്‍.
ഒരു അത്യാധുനിക ആയുധങ്ങള്‍ക്കും ഫലസ്തീന്‍ എന്ന കൊച്ചു രാജ്യത്തെ തകര്‍ക്കാനാവില്ലെന്ന് അടിവരയിടുന്ന വാക്കുകള്‍. ഒരുവര്‍ഷമായി ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തി രാപ്പകല്‍ ബോംബ് വര്‍ഷിച്ചിട്ടും സാധാരണക്കാരുടെ രക്തമൊഴുക്കുന്നതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കാതിരുന്നത് എന്തുകൊണ്ടെന്ന് ലോകത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്ന വാക്കുകള്‍.
ഇസ്‌റാലിനെ ഫലസ്തീന്‍ മണ്ണില്‍നിന്ന് പുറന്തള്ളും. അല്‍ അഖ്‌സ തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകും ഹമാസ് മേധാവി ആവര്‍ത്തിച്ചു. ഹമാസ് മേധാവിയായ ശേഷം ആദ്യമായി അദ്ദേഹം നടത്തിയ പ്രസ്താവന ഖുദ്‌സ് ടി.വിയാണ് പുറത്തുവിട്ടത്.
വിപുലീകരണ ലക്ഷ്യം വെച്ചുപുലര്‍ത്തുന്ന സയണിസ്റ്റ് രാജ്യമാണ് യഥാര്‍ഥ ശത്രുവെന്ന് മുസ്‌ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഐക്യത്തോടെ നിലയുറപ്പിക്കണമെന്നും അദ്ദേഹം തന്റെ പ3സ്താവനയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ ഹമാസിനു മുന്നില്‍ പുതിയ ഒരു വാഗ്ദാനം ഇസ്‌റാഈല്‍ വെച്ചിട്ടുണ്ട്. യഹ്‌യ സിന്‍വാറിനും കുടുംബത്തിനും അദ്ദേഹത്തിന് വേണ്ടപ്പെട്ടവര്‍ക്കും സുരക്ഷിതമായി ഗസ്സ വിടാന്‍ സൗകര്യപ്പെടുത്തി നല്‍കാമെന്നാണ് അത്. എന്നാല്‍ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."