HOME
DETAILS

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

  
September 15, 2024 | 12:00 PM

Nipa death again Virus infection confirmed for young man who died in Vandoor Mask made mandatory in Tiruvalli Panchayat

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ബെംഗളൂരുവിലെ വിദ്യാര്‍ഥിയായ 24 കാരനാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 

യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ സംശയിച്ചത്. തുടര്‍ന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ മുഖേന ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അയച്ചു. ഇവിടെ നിന്ന് ലഭിച്ച ഫലം പോസിറ്റീവായിരുന്നു. പിന്നാലെ ഔദ്യോഗിക സ്ഥിരീകരണത്തിനായി സാമ്പിളുകല്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഔദ്യോഗിക സ്ഥിരീകരണമെത്തിയത്. 

നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്നു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുപ്രകാരം 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. 

യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 151 പേരാണുള്ളത്.  നിലവില്‍ തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കളോടൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയതിട്ടുമുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കമുള്ളവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ രോഗലക്ഷണമുള്ള അഞ്ചുപേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്.

Nipa death again in kerala Virus infection confirmed for young man who died in Vandoor Mask made mandatory in Tiruvalli Panchayat

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗില്‍; ഉപേക്ഷിച്ചത് 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം

Kerala
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്: അഭിഷേക് ശർമ്മ

Cricket
  •  an hour ago
No Image

കര്‍ണാടക നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി. നടപടി ഭരണഘടനാ വിരുദ്ധമെന്ന് സര്‍ക്കാര്‍

National
  •  an hour ago
No Image

ഉറങ്ങുകയാണെന്ന് കരുതി, വിളിച്ചപ്പോള്‍ എണീറ്റില്ല; കൊച്ചിയില്‍ ട്രെയിനിനുള്ളില്‍ യുവതി മരിച്ച നിലയില്‍, ട്രെയിനുകള്‍ വൈകി ഓടുന്നു

Kerala
  •  2 hours ago
No Image

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

Football
  •  2 hours ago
No Image

'ദൈവത്തെ കൊള്ളയടിക്കുകയാണോ?'; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എന്‍ വാസുവിന് തിരിച്ചടി, ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

Kerala
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ അവന് ഏത് റോളിലും കളിക്കാൻ സാധിക്കും: സൂപ്പർതാരത്തെ പുകഴ്ത്തി രഹാനെ

Cricket
  •  2 hours ago
No Image

കാണാതാകുന്ന കുട്ടികളെ വേഗത്തില്‍ കണ്ടെത്തുന്നതിന് മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ സുപ്രിംകോടതി

National
  •  3 hours ago
No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  3 hours ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  3 hours ago