HOME
DETAILS

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

  
September 15, 2024 | 5:36 PM

Cyclone Yagi ravages Myanmar 113 people have died so far India with help

 

ന്യൂഡല്‍ഹി: യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും 
മ്യാന്‍മറില്‍ 113 പേര്‍ മരിച്ചു. മൂന്ന് ലക്ഷത്തിലേറെ പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

ഈ വര്‍ഷം ഏഷ്യയിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മ്യാന്‍മറിന് പുറമെ, വിയറ്റ്‌നാം, തായ്‌ലന്റ്, ലാവോസ് തുടങ്ങയി രാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച്ചയോടെയാണ് മ്യാന്‍മറില്‍ വെള്ളപ്പൊക്കം ആരംഭിച്ചത്. മോണ്‍, കയാഹ്, കയിന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തലസ്ഥാനമായ നയ്പിഡോയയിലും വെള്ളപ്പൊക്കം ബാധിച്ചു. അഞ്ച് അണക്കെട്ടുകളും, നാല് പഗോഡകളും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം യാഗി ചുഴലിക്കാറ്റ് നാശംവിതച്ച രാജ്യങ്ങളിലേക്ക് ഇന്ത്യ സഹായങ്ങളെത്തിക്കും. അതിന്റെ നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു. മ്യാന്‍മാര്‍, വിയറ്റ്‌നാം, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഓപ്പറേഷന്‍ സദ്ഭാവ് എന്ന പേരില്‍ ഇന്ത്യ സഹായം അയച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 10 ടണ്‍ അവശ്യസാധനങ്ങള്‍ വ്യോമസേനയുടെ വിമാനത്തില്‍ അയച്ചു.

Cyclone Yagi ravages Myanmar 113 people have died so far India with help



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി എസ്പി'; മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് നടപടി നേരിട്ട സി.പി.ഒയുടെ 'മരണമൊഴി' ഫെയ്‌സ്ബുക്കിൽ

Kerala
  •  7 days ago
No Image

നാല് രാജ്യങ്ങൾ ഒരുമിച്ച് നേടിയത് ഇന്ത്യ ഒറ്റക്ക് നേടി; ടി-20യിൽ എതിരാളികളില്ല

Cricket
  •  7 days ago
No Image

ചാരുംമൂട്ടിൽ കാർ അഭ്യാസത്തിനിടെ അപകടം: വഴിയാത്രക്കാരന് ഗുരുതര പൊള്ളലേറ്റു; ഡ്രൈവർ കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

'പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ നടപടി ഉണ്ടായേക്കും, പാർട്ടിയെ തകർക്കുന്ന നടപടിയെന്ന് എം.വി ജയരാജനും കെ.കെ രാഗേഷും

Kerala
  •  7 days ago
No Image

ഭീഷണിപ്പെടുത്തി പീഡനം, മനംനൊന്ത് 16-കാരിയുടെ ആത്മഹത്യാശ്രമം; 22-കാരനായ പൂജാരി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

റിപബ്ലിക് ദിനാഘോഷം: ലുലു സ്റ്റോറുകളില്‍ 'ഇന്ത്യ ഉത്സവ്' ആരംഭിച്ചു

uae
  •  7 days ago
No Image

കിളിമാനൂർ അപകടം: മുഖ്യപ്രതി വിഷ്ണു പിടിയിൽ; അറസ്റ്റ് 20 ദിവസങ്ങൾക്ക് ശേഷം

Kerala
  •  7 days ago
No Image

സ്‌പെയ്ൻ പുറത്തായാൽ 2026 ലോകകപ്പ് ആ ടീം നേടണം: ലൂയിസ് എൻറിക്വ

Football
  •  7 days ago
No Image

അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു: അമ്മ അറസ്റ്റിൽ, പ്രതിക്കായി തിരച്ചിൽ തുടരുന്നു

crime
  •  7 days ago
No Image

ദുബൈയുടെ സര്‍ഗ്ഗാത്മക ഹൃദയമായ അല്‍ ഖൂസ് നടന്നും സൈക്കിളിലും ചുറ്റാം; ആര്‍ട്ടിസ്റ്റിക് പാലവും അത്യാധുനിക യാത്രാ സൗകര്യങ്ങളും പൂര്‍ത്തിയായി

uae
  •  7 days ago