HOME
DETAILS

ബീഫ് പാകം ചെയ്തതിന് ഏഴ് വിദ്യാർഥികളെ ഗവ. കോളേജ് ഹോസ്റ്റലിൽനിന്നു പുറത്താക്കി; 14,000 രൂപ പിഴയും ചുമത്തി

  
Web Desk
September 16, 2024 | 10:36 AM

odisha govt college expelled seven students for cooking beef

ഭുവനേശ്വർ: ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ഭക്ഷണത്തിനായി ബീഫ് പാകം ചെയ്ത ഏഴ് വിദ്യാർഥികൾക്കെതിരെ നടപടി. ഒഡിഷയിലെ ബെർഹാംപൂരിലുള്ള പരാല മഹാരാജ എൻജിനീയറിങ് കോളജിലാണ് വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്. നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണു വിദ്യാർഥികൾക്കെതിരെ നടപടി. പുറത്താക്കിയതിന് പുറമെ ഒരു വിദ്യാർഥിക്ക് 2,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർഥികൾ ഹോസ്റ്റലിൽ ബീഫ് ഇറച്ചി ഭക്ഷണത്തിനായി പാകം ചെയ്തത്. ഇത് ഒരു വിഭാഗം വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിനെ അറിയിക്കുകയായിരുന്നു. ബജ്‌റങ്ദൾ, വിഎച്ച്പി പ്രവർത്തകർ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിഎച്ച്പി ഗോപാൽപൂർ പൊലിസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു കോളജ് അധികൃതർ പുറത്താക്കി ഉത്തരവിറക്കിയത്. 

സ്ഥാപനത്തിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിദ്യാർഥിൾക്കെതിരെ നടപടി സ്വീകരിച്ചതെന്ന് കോളേജ്  അധികൃതർ പറഞ്ഞു. വിദ്യാർഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ഹോസ്റ്റലിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചത്. നടപടിയെ കുറിച്ച് ഇവരുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  8 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  8 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  8 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  8 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  8 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  8 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  8 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  8 days ago