HOME
DETAILS

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

  
September 17, 2024 | 1:42 PM


ദുബൈ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ചെലവിനെ കുറിച്ചുള്ള സർക്കാർ വിശദീകരണവും തെറ്റെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കേന്ദ്രത്തിൽ സമർപ്പിക്കാൻ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെന്ന റവന്യൂ വകുപ്പിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ദുബൈയിൽ വാർഥാ സമ്മേളനത്തിൽ പറഞ്ഞു. ചെലവാക്കിയ കണക്കിനെ കുറിച്ചാണ് സർക്കാർ റിപ്പോർട്ട് നൽകിയത്. ചെലവാക്കാൻ ഉദ്ദേശിക്കുന്ന തുകയെ കുറിച്ചല്ല.കേന്ദ്രത്തിന് കള്ളക്കണക്കാണോ സംസ്ഥാന സർക്കാർ നൽകുകയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാരുകൾ തമ്മിൽ കൃത്യമായ കണക്കല്ലേ നൽകേണ്ടത്? മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ വീതം ചെലവാക്കിയെന്ന സർക്കാർ കണക്ക് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കലാണ്. കണക്ക് കൃത്യമാണെന്ന് തെളിയിക്കാൻ മുസ്ലീം ലീഗ് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഭക്ഷണവും വസ്ത്രങ്ങളും മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലവും കുഴിയെടുക്കാനുള്ള ജെ.സി.ബിയുമെല്ലാം സൗജന്യമായാണ് ലഭിച്ചത്. ആവശ്യത്തിന് സാധനങ്ങൾ ലഭിച്ചെന്ന് മുഖ്യമന്ത്രിയും വയനാട് കലക്ടറും തന്നെയാണ് അന്ന് പറഞ്ഞത്. സർക്കാരിന് നയാ പൈസ ചെലവായിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി പി.കെ അൻവർ നഹയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യോമയാന വിസ്മയം കാണാൻ തയ്യാറെടുക്കാം: പത്തൊൻപതാമത് ദുബൈ എയർഷോ നവംബർ 17 മുതൽ 21 വരെ

uae
  •  4 days ago
No Image

റിച്ചയുടെ പേര് ഇനി ചരിത്രമാവും; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയം ഒരുങ്ങുന്നു

Cricket
  •  4 days ago
No Image

പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പെടെ കത്തിച്ചു; പൊലിസിന് 5000 രൂപ പിഴ

Kerala
  •  4 days ago
No Image

ഡല്‍ഹി സ്‌ഫോടനം: മരണം 13 ആയി, ചെങ്കോട്ട മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു, അന്വേഷണം പുരോഗമിക്കുന്നു /Delhi Red Fort Blast

National
  •  4 days ago
No Image

യുഎഇ: 24 മണിക്കൂറിൽ 13.5 ദിർഹത്തിന്റെ വർധന; വീണ്ടും 500 ദിർഹത്തോട് അടുത്ത് സ്വർണവില

uae
  •  4 days ago
No Image

കൊല്ലത്ത് ദേശീയപാത നിര്‍മാണത്തിനിടെ ഇതര സംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയില്‍ ചതഞ്ഞരഞ്ഞ നിലയില്‍

Kerala
  •  4 days ago
No Image

സഞ്ജുവിന് ഇന്ന് 31ാം പിറന്നാൾ, സർപ്രൈസ് പോസ്റ്റുമായി സിഎസ്കെ; വമ്പൻ അപ്ഡേറ്റിന് കണ്ണുംനട്ട് ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

തൊഴിലാളികൾ അറിയാൻ: യുഎഇയിൽ തൊഴിൽ നിയമം ലംഘിച്ചാൽ MOHRE-യെ സമീപിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

വേണ്ടത് വെറും ഒറ്റ സിക്സ് മാത്രം; ചരിത്രത്തിലേക്ക് പറക്കാൻ ഒരുങ്ങി പന്ത്

Cricket
  •  4 days ago
No Image

അജന്‍ഡ കീറിയെറിഞ്ഞു, മേയര്‍ ഇറങ്ങിപ്പോയി; തൃശൂര്‍ കൗണ്‍സില്‍ അവസാന യോഗവും അടിച്ചുപിരിഞ്ഞു

Kerala
  •  4 days ago