മണിപ്പൂരില്‍ കുക്കി-സോമി വിഭാഗക്കാര്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
ഇംഫാല്‍: മണിപ്പൂരിലെ ഗോത്രവര്‍ഗക്കാരായ കുക്കി- സോമി വംശജര്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗോത്രവര്‍ഗ ഉന്നതാധികാര സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം യംഗ് കുക്കി, മദേഴ്സ് കുക്കി സംഘടനകള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പറഞ്ഞിരുന്നു. അതേ തുടര്‍ന്നാണ് ഇന്റീജീനിയസ് ട്രൈബല്‍ ഫോറം (ഐ.ടി.എല്‍.എഫ്) തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.
സംസ്ഥാന, കേന്ദ്ര ഭരണ സംവിധാനത്തിലെ നിരാശയും വിശ്വാസമില്ലായ്മയുമാണ് തങ്ങളെ ഈ രീതിയില്‍ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുക്കി സംഘടന വ്യക്തമാക്കി. കഴിഞ്ഞ മെയ് മൂന്നു മുതല്‍ തുടങ്ങിയ ഗോത്ര വംശഹത്യയില്‍ ഭരണ സംവിധാനങ്ങള്‍ തങ്ങള്‍ക്കെതിരായാണ് നിന്നത്. ഇപ്പോഴും അതില്‍ മാറ്റം ഉണ്ടായില്ല. ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ മെയ്തി, നാഗാ കൂട്ടുകെട്ട് തങ്ങളെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായും ഇവര്‍ പറഞ്ഞു.
സംസ്ഥാനത്തെ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ ഔട്ടര്‍ മണിപ്പൂരില്‍ കൂടുതല്‍ വോട്ടര്‍മാരുള്ളത് ഗോത്ര വിഭാഗങ്ങള്‍ക്കാണ്. ഇവിടെ നാഗാ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. ബി.ജെ.പിയുടെ പിന്തുണയും ഈ പാര്‍ട്ടിക്കുണ്ട്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയും രംഗത്തുണ്ട്.
ഇതിനിടെ ആയുധങ്ങള്‍ പൊലിസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കണമെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് ഗോത്ര സംഘടനകള്‍ പറഞ്ഞു. സ്വന്തം നിലനില്‍പ്പിനായി പോരാടുന്നത് ഇപ്പോള്‍ ആയുധങ്ങള്‍ കൊണ്ടാണ്. ഇത് നല്കിയാല് ഒരിക്കലും തിരിച്ചു ലഭിക്കുകയില്ല. മുന്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ട് ആരും ആയുധങ്ങള്‍ നല്‍കരുതെന്നും കുക്കി സോമി പരമാധികാര സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."